/sathyam/media/post_attachments/EW9i1DFj0qKpydZOSOKd.jpg)
ദോഹ: ഖത്തറില്‍ മലയാളി യുവാവ് കടലില്‍ മുങ്ങിമരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി പരിയങ്ങാട് തടയിൽ അൻസിൽ (29) ആണ് അല്‍ വക്രയിലെ കടലില്‍ മുങ്ങി മരിച്ചത്. അബൂഹമൂറിലെ വില്ലാ മാർട്ട്​ ജീവനക്കാരനായ അൻസിൽ തിങ്കളാഴ്ച ജോലി കഴിഞ്ഞ്​ താമസ സ്ഥലത്തേക്ക്​ പോയതായിരുന്നു. പിന്നീട് കാണാതായി.
തുടര്‍ന്ന് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയില്‍ കടലില്‍ അപകടത്തില്‍ പെട്ടയാളുടെ മൃതദേഹം ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന്, ബന്ധപ്പെട്ടവര്‍ ഇവിടെയെത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം അന്‍സിലിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കും. ഫാത്തിമ ഷബാനയാണ്​​ അൻസിലിന്‍റെ ഭാര്യ. മകൾ ആയിഷ റെന. പിതാവ്: അസീസ്. മാതാവ്: അസ്മ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us