കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ വാങ്ങിയ ഇന്ത്യയില്‍ നിന്നെത്തിക്കുന്ന ചെമ്മീന്‍ ഉപയോഗിക്കരുതെന്നു ഖത്തര്‍ ആരോഗ്യമന്ത്രാലയം

New Update

publive-image

ദോഹ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചെമ്മീന്‍ ഉപയോഗിക്കരുതെന്നു ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ വിപണികളില്‍ നിന്നു വാങ്ങിയ ശീതീകരിച്ചതും അല്ലാത്തതുമായ ചെമ്മീനുകള്‍ ഉപയോഗിക്കരുതെന്നും വാങ്ങിയ ചെമ്മീനുകള്‍ തിരിച്ചു കൊടുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Advertisment

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ലബോറട്ടറികളില്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ അണുബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‍സൈറ്റിലും സോഷ്യല്‍ മീഡിയാ പേജുകളിലും അറിയിപ്പ് പോസ്റ്റ് ചെയ്‍തിട്ടുണ്ട്.

Advertisment