കേരള കോൺഗ്രസ്‌ എം ജന്മദിനം ഖത്തറിൽ ആഘോഷിച്ചു

New Update

publive-image

ദോഹ : കേരള കോൺഗ്രസ്‌ എം അൻപത്തി ഒൻപതാം ജന്മദിനം ദോഹയിൽ വിപുലമായി ആഘോഷിച്ചു. ഖത്തർ യൂണിറ്റ് പ്രസിഡന്റ്‌ ജോൺ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടിയുടെ രൂപീകരണം മുതൽ നാളിതുവരെയുള്ള ചരിത്രത്തെക്കുറിച്ച് സംസാരിച്ചു.

Advertisment

സെക്രട്ടറി ഷിബു മാത്യു, വൈസ് പ്രസിഡന്റ്‌ ആന്റോ ആന്റണി കളത്തിക്കാട്ടിൽ, ജിറ്റോ ജെയിംസ്, ഷിനു ആന്റണി, സിനി തോമസ് ചെറുമാക്കേൽ, ജെയ്‌സ് ജോർജ് തുടങ്ങിയവർ സംസാരിച്ചു. കൂടുതൽ കേരള കോൺഗ്രസ്‌ പ്രവർത്തകരെയും അനുഭാവികളേയും ഉൾപ്പെടുത്തി ദോഹയിൽ സജീവ പ്രവർത്തങ്ങൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

പാർട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി എം പിയേയും, പാർലമെന്ററി പാർട്ടി ലീഡറായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രി റോഷി അഗസ്റ്റിനെയും മറ്റു ഭാരവാഹികളെയും യോഗം അഭിനന്ദിച്ചു.

Advertisment