New Update
/sathyam/media/post_attachments/e0IXDcfgPQF5IAlCKGt2.jpg)
ദോഹ: നവംബർ ഒന്ന് മുതൽ ഖത്തറിലേക്ക് പുറപ്പെടുന്നവർക്ക് യാത്രക്ക് മുമ്പുള്ള കോവിഡ് പി.സി.ആർ, റാപിഡ് ആന്റിജൻ പരിശോധനകൾ ആവശ്യമില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് സ്റ്റാറ്റസ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആരോഗ്യ കേന്ദ്രങ്ങളിൽ ഒഴികെ എല്ലായിടത്തും ഒഴിവാക്കാൻ തീരുമാനിച്ചു.
Advertisment
നവംബർ ഒന്ന് മുതൽ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിനു മാത്രമായിരിക്കും ഇഹ്തിറാസിലെ ഗ്രീൻ സ്റ്റാറ്റസ് പരിഗണിക്കുക. അമീരി ദിവാനില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുൽ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു പുതിയ തീരുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us