ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

New Update

publive-image

ദോഹ: ഖത്തറില്‍ പാലക്കാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പേഴുങ്കര സ്വദേശി അറഫാ നഗറില്‍ ഷബീര്‍ (33) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍ വക്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisment

ഖത്തര്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. പിതാവ്: മുളയന്‍കയ് ഹംസ എന്ന ബാവ. മാതാവ്: പരേതയായ റഹ്‍മത്ത്. ഭാര്യ: സുഹാന. മക്കള്‍: അമീര്‍ അജ്‍മല്‍, ഇബിനുല്‍ അമീര്‍.

Advertisment