/sathyam/media/post_attachments/7dLEfZmXLjthLQiOgXRV.jpg)
ദോഹ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മൂന്നാമത്തെ മലയാളിയെ കൂടി തിരിച്ചറിഞ്ഞു. ഇതുവരെ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ നാലു പേരാണ് മരിച്ചത്. കാസർകോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്ന അച്ചപ്പു (38) ആണ് മരിച്ച മൂന്നാമത്തെ മലയാളി. ഇർഫാന ആണ് മുഹമ്മദ് അഷ്‌റഫിന്റെ ഭാര്യ. ഇരട്ടക്കുട്ടികളടക്കം നാലു മക്കളുണ്ട്.
ദോഹയിലെ പ്രശസ്ത ഗായകനും ചിത്രകാരനുമായ മലപ്പുറം നിലമ്പൂര്‍ ചന്തകുന്ന് പാറപ്പുറവന്‍ അബ്ദുസമദിന്റെ മകന്‍ ഫൈസല്‍ പി.(ഫൈസല്‍ കുപ്പായി-48), പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് മണ്ണൂറയില്‍ (44) എന്നിവരുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.
ഖദീജയാണ് ഫൈസലിന്റെ മാതാവ്. ഭാര്യ: റബീന. മക്കള്‍: റന, നദ, ഫാബിന്‍ (മൂവരും വിദ്യാർഥികള്‍). ദോഹയിലെ ഫാല്‍ക്കണ്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു നൗഷാദ്. ഭാര്യ: ബില്‍ഷിയ. മക്കള്‍: മുഹമ്മദ് റസല്‍, റൈസ.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്നു വീണത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us