വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വെച്ച് ഹൃദയാഘാതം; ഖത്തറില്‍ മലയാളി യുവാവ് മരിച്ചു

New Update

publive-image

ദോഹ: ഖത്തറില്‍ ട്രെയിലര്‍ ഓടിക്കുന്നതിനിടെ ഹൃദയസ്‍തംഭനം ഉണ്ടായ പ്രവാസി മലയാളി യുവാവ് മരിച്ചു. പറവൂര്‍, പൂയപ്പിള്ളി പള്ളിത്തറ ജിതിന്‍ (ജിത്തു - 34) ആണ് മരിച്ചത്. കഴിഞ്ഞ 24ന് വാഹനം ഓടിക്കുന്നതിനിടെ സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ബാബു - ജയന്തി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ - ജീമോള്‍ മുരുകന്‍, ജിബി ഷിബു.

Advertisment
Advertisment