/sathyam/media/post_attachments/ExkTyogBhp060B87fNqi.jpg)
ഖത്തര്‍:കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ പോഷക സംഘടനയായ ഒഐസിസി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി 'സ്നേഹവിരുന്ന്' എന്ന പേരിൽ വിഷു, ഈസ്റ്റർ, ഇഫ്താർ സംഗമം ഏപ്രിൽ 14 ന് തുമാമയിലുള്ള ഒലീവ് ഇന്റർ നാഷണൽ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടത്തുന്നു.
ഖത്തറിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകർ, അനുഭാവികൾ, ഇന്ത്യൻ എംബസി ഒഫിഷ്യൽസ്, എംബസ്സിക്കു കീഴിലെ അപക്സ് ബോഡി ഭാരവാഹികൾ, ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങ് വൈകിട്ട് 5 മണിക്ക് ആരംഭിക്കുമെന്ന് പ്രസിഡണ്ട് സമീർ ഏറാമല, ജനറൽ സിക്രട്ടറി ശ്രീജിത്ത്, ട്രഷറർ ജോർജ് അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
ഇഫ്താറോടു കൂടിയുള്ള ഈ വിരുന്നിൽ ഖത്തറിലുളള എല്ലാ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അനുഭാവികളും നിർബന്ധമായും പങ്കെടുക്കണമെന്ന് പ്രോഗ്രാം ചെയർമാൻ ജീസ് ജോസഫും കൺവിനർ സിഹാസ് ബാബുവും അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us