New Update
/sathyam/media/post_attachments/Ho8O0PovjvtIyLXHxvrR.jpg)
ഖത്തര്‍:ഒഐസിസി - ഇൻകാസ് ഖത്തർ ആലപ്പുഴ ജില്ലാ ഓദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ ഔപചാരിക ഉദ്ഘാടനം (ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം) മുൻ ആലപ്പുഴ ഡിസിസി അധ്യക്ഷനും, കെപിസിസി രാഷ്ടീയകാര്യ സമതി അംഗവും, എഐസിസി അംഗവുമായ അഡ്വ. എം. ലിജു നിർവഹിച്ചു.
Advertisment
ഡൈനാമിക് സ്പോർട്ട്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒഐസിസി - ഇൻകാസ് സെൻട്രൽ കമ്മറ്റി പ്രസിഡൻറ് സമീർ ഏറാമല, ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ, ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
ജില്ലാ പ്രസിഡൻറ് ടിജു വർഗ്ഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സുബിൽ ബാബു സ്വാഗതവും, ട്രഷറർ വിജോയ് തോമസ്സ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് ബിനീഷ് മാത്യു, സെക്രട്ടറിമാരായ ചാൾസ് ചെറിയാൻ, ഹാലിയോ സാം ഡാനിയൽ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us