New Update
Advertisment
പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നാണ് വാല്മീകി മഹര്‍ഷിയുടെ രാമായണം . ഏഴ് ഭാഗങ്ങളായാണ് രാമായണം വിഭജിച്ചിട്ടുള്ളത്. ഒരോ ഭാഗത്തിനും കാണ്ഡം എന്നാണ് വിളിക്കുന്നത്. ഓരോ കാണ്ഡവും കഥയുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതോടൊപ്പം വ്യക്തമായ സ്വതന്ത്രരൂപത്തോടെയാണ് വികസിക്കുന്നത്.
ഏഴ് കാണ്ഡങ്ങളിലൂടെ രാമന്റെ ജനനവും ജീവിതഗതിയും മരണവും ചിത്രീകരിക്കുമ്ബോള്‍ തന്നെ ജീവിത വൈവിധ്യവും സ്ഥലചരിതവും ഇഴചേര്‍ത്തിരിക്കുന്നു. ബാലകാണ്ഡം, അയോധ്യകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെയാണ് കാണ്ഡങ്ങള്‍ തരം തിരിച്ചിട്ടുള്ളത്.