ശരീരത്തിൽ ചരടുകൾ കെട്ടാറുണ്ടോ ? എന്നാൽ അതിന്റെ സത്യാവസ്ഥയെ കുറിച്ചറിയാം

author-image
admin
Updated On
New Update

publive-image

വിശ്വാസത്തിന്റെ ഭാഗമായി ഹിന്ദു മതത്തിൽപ്പെട്ടവർ ചരട് ധരിക്കാറുണ്ട്. സാധാരണയായി കയ്യിലും കഴുത്തിലും അരയിലുമെല്ലാം ചരടുകള്‍ ജപിച്ച് കെട്ടാറുണ്ട്. വിവിധ നിറത്തിലുള്ള ചരടുകളാണ് ധരിക്കാനുപയോഗിക്കുന്നത്. ചുവപ്പ്, ഓറഞ്ച്, വെള്ള, കറുപ്പ്, മഞ്ഞ തുടങ്ങിയ വിവിധ നിറങ്ങള്‍ നിലവിലുണ്ട്. എന്നാൽ ഇതിനെല്ലാം അതിന്റേതായ കാരണങ്ങളും പരിഹാരങ്ങളും ഉണ്ട് എന്നുള്ളതാണ് സത്യം.

Advertisment

പരുത്തി കൊണ്ട് നിർമിച്ച വെള്ള നിറത്തിലുള്ള നൂല്‍ ആണിത്. ആൺ കുട്ടിയിൽ നിന്ന് പുരുഷനിലേക്കുള്ള പരിവര്‍ത്തനത്തിലേക്കുള്ള ചടങ്ങായ ഉപനയനത്തിലാണ് ബ്രാഹ്മണ വിഭാഗം പൂണൂൽ ധരിക്കുക. സാധാരണ ബ്രാഹ്മണ വിഭാഗത്തില്‍ പെട്ടവരാണ് പൂണൂൽ ധരിക്കുന്നതെങ്കിലും ചില ക്ഷത്രിയരും വൈശ്യരും ഇത് ധരിക്കുന്നുണ്ട്.

ചുവന്ന ചരട്

ചുവന്ന ചരട് ധരിക്കുന്നത് വളരെ സാധാരണമാണ്. വളരെ ചെറിയ ഒരു പൂജ നടത്തി പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചുവന്ന ചരട് ധരിക്കാം. ചുവന്ന നൂല്‍ സാധാരണയായി പുരുഷന്മാരുടെയും അവിവാഹിതരായ സ്ത്രീകളുടെയും വലതു കൈയിലാണ് കെട്ടുന്നത്. എന്നാൽ വിവാഹിതരായ സ്ത്രീകള്‍ ചുവന്ന ചരട് ഇടത് കൈയിൽ കെട്ടേണ്ടതുണ്ട്. ചുവന്ന ചരട് ദീര്‍ഘായുസ്സിനും ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണത്തിനു വേണ്ടിയും ആണ് ധരിക്കുന്നത്. ഇതിനെ ‘രക്ഷ ചരട്’ എന്നും വിളിക്കുന്നു.

കറുത്ത ചരട്

ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് കറുത്ത ചരട് ധരിക്കുന്നത്. ചെറിയ കുട്ടികളുടെ അരയിലും മുതിര്‍ന്നവരുടെ കൈത്തണ്ടയിലും ഇത് കെട്ടുന്നു. ചിലർ ഉറുക്ക് കെട്ടി മാലയായി കെട്ടുന്നതും സാധാരണമാണ്. കറുത്ത ചരട് കെട്ടുന്നത് വഴി ദുരാത്മാവില്‍ നിന്നോ അനാവശ്യമായ തന്ത്ര മന്ത്രത്തില്‍ നിന്നോ നമ്മെ അകറ്റിനിര്‍ത്തുന്നു എന്നും വിശ്വാസം.

മഞ്ഞച്ചരട്

ഹിന്ദു വിശ്വാസപ്രകാരം സ്ത്രീകൾ മംഗല്യ സൂത്രമായാണ് കഴുത്തില്‍ മഞ്ഞച്ചരട് ധരിക്കുന്നത്. വിവാഹത്തിനു മുൻപെ മഞ്ഞ നിറത്തിലുള്ള ഈ ചരട് മഞ്ഞളില്‍ മുക്കി വെക്കുന്നു. വിവാഹസമയത്ത് ഇത് ഭാഗ്യത്തിന്റെ പ്രതീകമായി ഉപയോഗിക്കുന്നു. ദാമ്പത്യജീവിതം സന്തോഷകരവും വിജയകരവുമാക്കുവാനാണ് മഞ്ഞച്ചരട് ധരിക്കുന്നത് എന്നാണ് വിശ്വാസം. കൂടാതെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ് ഉറപ്പാക്കുക എന്നതു കൂടി മഞ്ഞച്ചരട് ധരിക്കുന്നതിന്റെ വിശ്വാസമാണ്.

ഓറഞ്ച് നിറമുള്ള ചരട്

ഓറഞ്ച് നിറമുള്ള ചരട് ധരിക്കുന്നതു വഴി ധരിക്കുന്നയാൾക്ക് പ്രശസ്തിയും ശക്തിയും കൊണ്ടുവരുമെന്നും എല്ലാ തിന്മകളില്‍ നിന്നും വ്യക്തിയെ കാത്തുസൂക്ഷിക്കുമെന്നുമാണ് വിശ്വാസം. ഓറഞ്ച് നിറമുള്ള ചരടുകള്‍ തെക്ക്കിഴക്കേ ഇന്ത്യയിലാണ് കൂടുതൽ പ്രചാരത്തിലുള്ളത്.

Advertisment