ശിവക്ഷേത്രത്തിൽ പൂർണ പ്രദക്ഷിണം നടത്താത്തതിന് പിന്നിൽ

author-image
admin
New Update

publive-image

പൂര്‍ണതയുടെ ദേവനാണ് ശിവന്‍. അതുകൊണ്ട് തന്നെ, പൂര്‍ണ പ്രദക്ഷിണം വെച്ചാല്‍ അതിനര്‍ത്ഥം ശിവന്റെ ശക്തികള്‍ പരിമിതം എന്നു വിശ്വസിക്കപ്പെടുന്നു. അതിനാലാണ് ശിവ ക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം വെയ്ക്കാത്തതെന്നു പറയപ്പെടുന്നു. ശിവഭഗവാന്റെ ശിരസ്സില്‍ നിന്നും ഗംഗാ ദേവി ഒഴുകിക്കൊണ്ടിരിയ്ക്കുന്നുണ്ട്.

Advertisment

അതിനാൽ ഗംഗാജലം ഒഴുകുന്ന ഓവ് മുറിച്ച് കടന്ന് പ്രദക്ഷിണം ചെയ്യരുത് എന്നൊരു വിശ്വാസവും നിലനില്‍ക്കുന്നു. അഭിഷേക ജലത്തിന്റെ പ്രാധാന്യം ശിവനെ അഭിഷേകം ചെയ്യുന്ന അഭിഷേകജലം പലപ്പോഴും പൂര്‍ണപ്രദക്ഷിണ സമയത്ത് ഭക്തര്‍ ചവിട്ടാന്‍ ഇടയുണ്ട്. അതുകൊണ്ടും പൂര്‍ണപ്രദക്ഷിണം അരുതെന്ന് പറയുന്നു.

പ്രദക്ഷിണങ്ങളെല്ലാം വലത്തോട്ട് തന്നെയായിരിക്കണം എന്ന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് തന്നെയാണ് വലത്തു വെയ്ക്കുക എന്ന് പഴമക്കാര്‍ പറയുന്നതും. അര്‍ദ്ധപ്രദക്ഷിണവും പാപവും അര്‍ദ്ധപ്രദക്ഷിണം ചെയ്യുന്നത് പാപങ്ങളെ ഇല്ലാതാക്കുന്നു എന്നും വിശ്വാസമുണ്ട്. ഭക്തരെ പാപത്തില്‍ നിന്നും മോചിപ്പിക്കാന്‍ ലോകനാഥനായ ശിവനു മേല്‍ വേറെ ശക്തി ഇല്ലെന്നതും അര്‍ത്ഥ പ്രദക്ഷിണത്തിന്റെ കാരണങ്ങളില്‍ ചിലതാണ്.

Advertisment