Advertisment

ശത്രുദോഷ ശാന്തിയ്ക്കും മനഃസന്തോഷത്തിനും ഹനുമാൻ ക്ഷേത്രദർശനം

author-image
admin
New Update

publive-image

Advertisment

കരുത്തിന്റെ ദേവനാണ് ഹനുമാൻ. മാർഗ്ഗ തടസ്സങ്ങൾ അകറ്റാ‌നും ശത്രുദോഷ ശാന്തിക്കും ഹനുമദ് ഭജനം തുണയ്ക്കുമെന്നാണ് വിശ്വാസം. ചൈത്രമാസത്തിലെ ചിത്രാപ‍ൗർണമിയാണ് ഹനുമദ് ജയന്തി. ഈ ദിവസം ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നത് ഉദ്ദിഷ്ടകാര്യ സാധ്യം വരുത്തുമെന്ന് ഭക്തർ കരുതുന്നു.

പൂയം, അനിഴം, ഉത്രട്ടാതി നക്ഷത്രക്കാർ പതിവായി ഹനുമാനെ ഭജിക്കുന്നത് ശ്രേയസ്കരങ്ങളായ ഫലങ്ങൾ നൽകുമെന്ന് വിശ്വാസം. രാമായാണ പാരായണം വിശേഷിച്ച് സുന്ദരകാണ്ഡം പാരായണം ചെയ്യുന്നത് ദേവന് ഏറെ പ്രീതികരമാണ്.

ചൊവ്വ, ശനി ദോഷ കാലം അനുഭവിക്കുന്നവർ ദൂരിതങ്ങളുടെ കാഠിന്യം കുറയാൻ ചൊവ്വ, ശനി ദിവസങ്ങളിലും ജന്മനക്ഷത്ര ദിവസവും ഹനുമാൻ ക്ഷേത്രദർശനം നടത്തുന്നതും പ്രാർഥനാമന്ത്രം ജപിക്കുന്നതും ഉത്തമമെന്ന് കരുതുന്നു.

Advertisment