നവരത്നങ്ങൾ ധരിച്ചാൽ ഗുണമോ ദോഷമോ? ഓരോ രത്നങ്ങളുടെയും പ്രത്യേകതകളും ഗുണദോഷങ്ങളും അറിയാം

author-image
admin
Updated On
New Update

publive-image

ജ്യോതിഷ പ്രകാരം നവഗ്രഹങ്ങളെ പ്രതിനിധീകരിയ്ക്കുന്നതാണ് നവരത്‌നങ്ങള്‍. ഓരോ നക്ഷത്രക്കാര്‍ക്കും അവരുടെ ജന്മസമയവും നക്ഷത്രവും അനുസരിച്ച് രത്‌നങ്ങള്‍ ധരിയ്ക്കാവുന്നതാണ്. വജ്രം, മരതകം, പുഷ്യരാഗം, വൈഡൂര്യം, ഇന്ദ്രനീലം, ഗോമേദകം, പവിഴം, മുത്ത്, മാണിക്യം എന്നിവയാണ് നവരത്‌നങ്ങള്‍. ഇവ ധരിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്.

Advertisment

മരതകം
മരതകം ധരിയ്ക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഏത് കാര്യത്തിനും വിജയം ആഗ്രഹിക്കുന്നവര്‍ മരതകം ധരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

വജ്രം
സാധാരണ എല്ലാവരും ഇപ്പോള്‍ ഫാഷന്‍ എന്ന നിലയ്ക്കും വജ്രം ധരിയ്ക്കാറുണ്ട്. ഇത് സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നതിനും വ്യക്തിസ്വഭാവത്തിനും ഏറ്റവും നല്ലതാണ്.

മുത്ത്
മുത്ത് ധരിയ്ക്കുന്നതിലൂടെ രാജയോഗം വന്നുചേരുമെന്നാണ്. മാത്രമല്ല മാനസികമായും ശാരീരികമായും മുത്ത് നല്‍കുന്ന ഗുണം വളരെ വലുതാണ്.

പുഷ്യരാഗം
പുഷ്യരാഗം ധരിയ്ക്കുന്നതും സമ്പല്‍സമൃദ്ധിക്കും ഈശ്വരാനുഗ്രഹത്തിനും വളരെയധികം സഹായിക്കുന്നു.

മാണിക്യം
മാണിക്യം ധരിയ്ക്കുന്നത് മാനസികമായി തകര്‍ച്ച അനുഭവിയ്ക്കുന്നവര്‍ക്ക് നല്ലതാണ്. ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കുന്നതിനും മാണിക്യം സഹായിക്കുന്നു.

പവിഴം
പവിഴം സ്ത്രീകള്‍ ധരിയ്ക്കുന്നത് നല്ലതാണ്. ദീര്‍ഘസുമംഗലിയായിരിക്കുന്നതിനും കാര്യപ്രാപ്തിയ്ക്കും പവിഴം ധരിയ്ക്കുന്നത് ഗുണകരമാകും.

വൈഡൂര്യം
നവരത്‌നങ്ങളില്‍ പ്രധാനിയാണ് വൈഡൂര്യം എന്നത് നിസ്സംശയം പറയാം. വൈഡൂര്യം ധരിച്ചാലുള്ള ഗുണങ്ങളും എടുത്ത് പറയേണ്ടതാണ്. ആരോഗ്യം, ഏകാഗ്രത എന്നിവയ്ക്ക് ഏറ്റവും നല്ലതാണ് വൈഡൂര്യം.

ഇന്ദ്രനീലം
ഇന്ദ്രനീലവും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ്. ദീര്‍ഘായുസ്സ്, ശനിദോഷ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇന്ദ്രനീലം ധരിയ്ക്കുന്നത് വളരെ നല്ലതാണ്.

ഗോമേദകം
രാഹു ദോഷമുള്ളവര്‍ ഗോമേദകം ധരിച്ചാല്‍ ദോഷങ്ങള്‍ മാറും എന്നാണ് വിശ്വാസം.

Advertisment