26
Sunday March 2023
Religion

‘പണത്തെ ആരാധിക്കുന്നവനെ പണം ഒരു പിശാചിനെ പോലെ വേട്ടയാടും’;എത്ര പണമുണ്ടാക്കിയാലും സാമ്പത്തികബുദ്ധിമുട്ട് ഒഴിയുന്നില്ലേ?, പണം നഷ്ടപ്പെടുന്നു എങ്കിൽ പ്രശ്‌നപരിഹാരമായി ഈ കാര്യങ്ങള്‍ അറിയാം

Sunday, January 1, 2023

പണമുണ്ടാകാത്തതല്ല, എത്ര പണമുണ്ടാക്കിയാലും സാമ്പത്തിക ബുദ്ധിമുട്ട് ഒഴിയുന്നില്ല, പണം നഷ്ടപ്പെടുന്നു എന്നതൊക്കെയായിരിയ്ക്കും, പലരേയും അലട്ടുന്ന പ്രശ്‌നം. ഇതിനുള്ള കാരണങ്ങള്‍ തപ്പി സമാധാനം നഷ്ടപ്പെട്ടു പോകുന്നവര്‍ ഏറെയുണ്ട്. പരിഹാരം കാണാന്‍ സാധിയ്ക്കാത്തവരും ഏറെയുണ്ട്.പണമെത്ര ഉണ്ടാക്കിയാലും അനുഭവിയ്ക്കാന്‍ ചിലര്‍ക്കു യോഗമുണ്ടാകില്ല.

ഇത്തരം അനുഭവ യോഗം വേണമെങ്കില്‍ ഹേമദ്രുമ യോഗം വേണമെന്നാണ് പറയുക. എന്നാല്‍ പണമെത്ര ഉണ്ടാക്കിയാലും നഷ്ടപ്പെടുമെന്നതിനാണ് പ്രശ്‌നപരിഹാരമായി ചില കാര്യങ്ങള്‍ പറയുന്നത്.വീട്ടില്‍ ധന നഷ്ടം ഉണ്ടാകാതിരിയ്ക്കാന്‍ ,അതായത് ഉണ്ടാക്കിയ ധനം അതേ പടി നില നിര്‍ത്താന്‍ ചില വഴികളുണ്ട്.

ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,വീട്ടില്‍ നല്ല വൃത്തിയും വെടിപ്പും പാലിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. അടിച്ചു തുടച്ച്, അതായത് സൂര്യോദയത്തിനു മുന്‍പും സൂര്യാസ്തമയത്തിനും മുന്‍പും ചെയ്യുന്നത് ഏറെ ഉത്തമം.അനാവശ്യ വസ്തുക്കള്‍ , വീട്ടില്‍ കൂട്ടിയിടുന്ന ശീലം പലര്‍ക്കുമുണ്ട്.

ആവശ്യമില്ലാത്തവ, പ്രത്യേകിച്ചും ഉപയോഗ ശൂന്യമായ വസ്തുക്കള്‍, പൊട്ടിയ പാത്രങ്ങള്‍, കേടായ വീട്ടുപകരണങ്ങള്‍, ആവശ്യമില്ലാത്ത ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം വീട്ടില്‍ നിന്നും നീക്കുന്നതാണ് ഏറെ നല്ലത്.ഇതുപോലെ ആവശ്യമില്ലാത്ത മരുന്നുകളും വയ്ക്കരുത്. ആവശ്യമില്ലാത്തവ ധനനഷ്ടമുണ്ടാക്കുന്ന ഒന്നാണ്.വീട്ടില്‍ വെള്ളത്തിന്റെ ഉറവിടം ഐശ്വര്യദായകമാണെന്ന് പൊതുവേ വിശ്വാസമുണ്ട്.

വീടു പണിയുന്നതില്‍ മുന്‍പായി കിണര്‍ കുഴിയ്ക്കുന്നതിന്റെ ഒരുദ്ദേശ്യം ഇതാണ്. കിഴക്കു വടക്കു ഭാഗത്തായാണ് ഇത് നല്ലതും.വീട്ടില്‍ സന്ധ്യാനേരത്തു നിലവിളക്കു കൊളുത്തുന്നത് ഏറെ ഐശ്വര്യമാണ്. നിലവിളക്ക് കത്തിയ്ക്കുമ്പോള്‍ കത്തിയ്ക്കുന്ന വിളക്കും പ്രധാനമാണ്. പല രൂപത്തിലെ വിളക്കുകള്‍ ലഭ്യമാണ്.

എന്നാല്‍ ഇവയല്ല ശാസ്ത്രപ്രകാരം കത്തിയ്‌ക്കേണ്ടത്.ക്ഷേത്രങ്ങളില്‍ ശ്രദ്ധിച്ചാല്‍ കാണാം, സാധാരണ രീതിയിലെ നിലവിളക്കാണ് കത്തിയ്ക്കുക. സാധാരണ നിലവിളക്ക്, അതായത് കൂമ്പുളള തരം നിലവിളിക്കു തന്നെയാണ്. നിലവിളക്ക് തറയില്‍ വയ്ക്കരുത്. ഇത് ഇലയിലോ പീഠത്തിലോ തളികയിലോ വയ്ക്കണം.നിലവിളക്കിന്റെ തിരി ഇടുമ്പോഴും ശ്രദ്ധിയ്ക്കുക.

കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇരട്ടത്തിരി വീതം ഇട്ടു സാധാരണയായി കത്തിയ്ക്കുക. രാവിലെ സമയത്ത് കിഴക്കോട്ടുള്ള തിരി ആദ്യം കത്തിയ്ക്കുക. വൈകീട്ട് പടിഞ്ഞാറോട്ടുള്ള തിരി കത്തിയ്ക്കുക.അടുക്കള പൊതുവേ ഐശ്വര്യ സ്ഥാനമായാണ് കണക്കൂകൂട്ടുന്നത്.

പണ്ടത്തെ തലമുറയിലെ സ്ത്രീകള്‍ കുളിച്ചു വൃത്തിയായി അടുപ്പില്‍ തീ തെളിച്ച് തേങ്ങാക്കൊത്തും ശര്‍ക്കരയും മറ്റും ഇട്ടായിരുന്നു പാചകം തുടങ്ങാറ്. ഇത് ഗണപതി ഹോമത്തിനു സമാനമായതു കൊണ്ടാണ്.ഇന്നത്തെ ഗ്യാസടുപ്പിന്റെ കാലത്ത് ഇതത്ര പ്രാവര്‍ത്തികമല്ലെങ്കിലും നാലു മൂലയിലും വെള്ളം തളിച്ച് ഭഗവാനെ സ്മരിച്ചു പാചകം ചെയ്യുന്നതു നല്ലതാണ്.

അരി അടുപ്പത്തിടുന്നതിനു മുന്‍പായി പാത്രത്തിനു ചുററും കയ്യില്‍ ലേശം അരി മണികള്‍ എടുത്തു മൂന്നാവര്‍ത്തി ഉഴിഞ്ഞ് കലത്തിലിടാം. ഇതെല്ലാം നല്ലതാണ്.വീടിനുളളിലും ഒഴുകുന്ന ജലസ്രോതസുളളത് ധന നഷ്ടം വരാതെ സൂക്ഷിയ്ക്കുന്ന ഒന്നാണ്. അക്വേറിയം പോലുള്ളവ വയ്ക്കാം. കിഴക്കു തെക്കുഭാഗത്തായി വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

അക്വേറിയത്തില്‍ എട്ടു ഗോള്‍ഡ് ഫിഷും ഒരു കറുപ്പു മീനും പൊതുവേ വാസ്തു പറയുന്ന രീതിയാണ്.ദിവസവും അല്‍പം ഉപ്പു വെള്ളം വീടിനുള്ളില്‍ തളിയ്ക്കുന്നത് നല്ലതാണ്. ഇത് നെഗറ്റീവ് ഊര്‍ജം കളയാനും പൊസറ്റീവ് ഊര്‍ജം നില നിര്‍ത്താനും സഹായിക്കും.

More News

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിലുള്ള ഡോ എംആർ ബാബുറാം മെമ്മോറിയൽ ഹാളിൽ സതി സുനിൽ ആലപിച്ച ദൈവ ദശകത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഗുരുപൂജ, ഭജന, തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. കെ എൻ കുമാരനനും കുടുംബവും നേതൃത്വം നൽകിയ പൂജയിൽ നിരവധി ഭക്തജനങ്ങളും കൂടാതെ കേന്ദ്രയുടെ വൈസ് പ്രസിഡന്റ് ജി ശിവശങ്കരൻ, ട്രെഷറർ കെ സുന്ദരേശൻ, മുൻ ജനറൽ സെക്രട്ടറി എസ് കെ കുട്ടി, […]

മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടു എന്നതാണ് അന്വേഷിക്കുന്നത്. സംഭവത്തില്‍ ഡിഡിഇ രണ്ട് സ്‌കൂളുകളോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി തൃപ്ത്തികരമല്ലെങ്കില്‍ അധ്യാപകര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിഡിഇ അറിയിച്ചു. വാർഷിക പരീക്ഷയിലെ ഉത്തരപേപ്പർ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് വകുപ്പിന്റെ നടപടി. വിദ്യാര്‍ത്ഥികളുടെ ഉത്തരം എങ്ങനെ വൈറലായി എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൂടാതെ ഉത്തരക്കടലാസ് ആരാണ് ഫോട്ടോ പകര്‍ത്തി പ്രചരിപ്പിച്ചതെന്നും അന്വേഷിക്കുന്നുണ്ട്. […]

ജനാധിപത്യത്തിന്‍റെ ശവക്കുഴി ബിജെപി തോണ്ടുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. മുന്‍ എ.ഐ.സി.സി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വായ് മൂടികെട്ടാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതികാര നടപടിയില്‍ പ്രതിഷേധിച്ച് എ.ഐ.സി.സി ആഹ്വാനപ്രകാരം ഡിസിസികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സത്യഗ്രഹത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വിമര്‍ശിക്കാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ആത്മാവാണ്. അതിനെ ഇല്ലായ്മ ചെയ്യാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്. പ്രതിപക്ഷ പദവിക്ക് യോഗ്യത ഇല്ലാഞ്ഞിട്ട് പോലും എ.കെ.ജിയെ പ്രതിപക്ഷനേതാവായി പ്രതിഷ്ഠിച്ച നെഹ്റുവിനെ പോലുള്ള […]

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലി​ക​ൾക്കു​ള്ള നാ​ലു ശ​ത​മാ​നം ഒബിസി സം​വ​ര​ണം കർണാടക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ […]

സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ നവാഗതനായ ഹാരിസ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി.മലയാളത്തിലെ പ്രമുഖ നിർമ്മാതാവായ എസ് ജോർജ്, സംവിധായകൻ ജോണി ആന്റണി, സജി സുരേന്ദ്രൻ, സി സി എഫ് പ്രസിഡന്റ്‌ അനിൽ തോമസ്, താരങ്ങളായ വിനു മോഹൻ,സഞ്ജു ശിവറാം, ജോണി ആൻ്റണി, സാജു നവോദയ, സിനോജ് വർഗ്ഗീസ്, വിദ്യ വിനു മോഹൻ, എന്നിവർ ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ആകാംക്ഷഭരിതവും നിഗൂഢതകൾ ഒളിപ്പിക്കുന്നതുമായ ചിത്രം […]

കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ൽ വീ​ണ്ടും തീ​പി​ടി​ത്തം. സെ​ക്ട​ർ ഏ​ഴി​ലാ​ണ് തീപിടിത്തമുണ്ടായത്. തീ ​ഉ​ട​നെ അ​ണ​യ്ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നാ​ണ് ഫ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ക്കു​ന്ന​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് മാ​ലി​ന്യം ഇ​ള​ക്കി വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് തീ ​അ​ണ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. 12 ദി​വ​സം നീ​ണ്ടു​നി​ന്ന തീ​പി​ട​ത്ത​ത്തി​നു ശേ​ഷം വീ​ണ്ടും തീ ​പ​ട​ർ​ന്ന​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

യുവതാരങ്ങളായ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കൊറോണ പേപ്പേഴ്സിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.ജനപ്രിയ താരങ്ങളായ മോഹൻലാൽ, സൂര്യ, മഞ്ജു വാര്യർ, ജ്യോതിക എന്നിവരോടൊപ്പം മലയാളത്തിലെ ഒരുപിടി താരങ്ങളും, നിർമ്മാതാക്കളും, മറ്റ് പ്രമുഖരും ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. ചിത്രം ഏപ്രിൽ മാസം റിലീസിനെത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഫോർ ഫ്രെയിംസിൻ്റെ ആദ്യ നിർമ്മാണ സംരഭമായ ഈ ചിത്രം പ്രിയദർശൻ തന്നെയാണ് നിർമ്മിക്കുന്നത്. ശ്രീഗണേഷിന്റേതാണ് കഥ. […]

കൊച്ചി: കോസ്റ്റ്ഗാര്‍ഡിന്റെ പരീശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്.ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബെംഗളൂരുവില്‍നിന്നും അഹമ്മദാബാദില്‍നിന്നുമുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടിരുന്നു. ഒമാന്‍ എയര്‍ലൈന്‍സിന്റെ ഒരു വിമാനവും മാലിയില്‍നിന്നുള്ള ഒരു വിമാനവും വഴിതിരിച്ചുവിട്ടു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. അപകടത്തില്‍പ്പെട്ട ഹെലികോപ്ടര്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കി റണ്‍വേ സജ്ജമാക്കിയ ശേഷമാണ്‌ തുറക്കാനായത്. ഉച്ചയ്ക്ക് […]

എടത്വ:ശുദ്ധജല ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ സൗഹൃദ നഗറിൽ സമാന്തര കുടിവെള്ള വിതരണം ആരംഭിച്ചു. സൗഹൃദ നഗറിൽ ബെറാഖാ ബാലഭവനിൽ നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. തലവടി ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി ഫാദർ വില്യംസ് ചിറയത്ത് മുഖ്യ പ്രഭാഷണം നടത്തി. സമാന്തര കുടിവെള്ള വിതരണ സംവിധാനം ജില്ലാ പഞ്ചായത്ത് അംഗം ബിനു ഐസക്ക് […]

error: Content is protected !!