അഭിഷേകങ്ങളുടെ പ്രാധാന്യവും ഗുണങ്ങളും അറിയാം

author-image
admin
Updated On
New Update

publive-image

ഏതൊരു പൂജാകർമ്മത്തിന്റെയും പ്രത്യേകിച്ച് ക്ഷേത്രങ്ങളിലെ പൂജകളിലെ പ്രധാന ഭാഗമാണ് അഭിഷേകം. പീഠപൂജ, മന്ത്രോച്ചാരണം, മംഗള ആരതി തുടങ്ങിയവ പോലെ അഭിഷേകവും പ്രധാനപ്പെട്ടതാണ്. ഈശ്വരന്റെ കൃപയും അനുഗ്രഹവും പ്രദാനമാകുവാൻ ദേവതകൾക്ക് അഭിഷേകം നടത്താവുന്നതാണ്.

Advertisment

ആചാരപരമായുള്ള വിധിപ്രകാരം അഭിഷേകം നടത്തിയാൽ എല്ലാ ഫലങ്ങളും ലഭിക്കുന്നതാണ്. അഭിഷേകം നടത്തുന്നത് ഭാഗ്യവും സമൃദ്ധിയും നൽകുകയും, ആത്മീയവും ഭൗതികവുമായ വഴികളിൽ ഭക്തരെ ഉയർത്തുകയും ചെയ്യുന്നു. വിവിധ അഭിഷേക ദ്രവ്യങ്ങളും ഫലങ്ങളും അറിയാം.

  • പാലിനാൽ അഭിഷേകം നടത്തുമ്പോൾ പാപഫലങ്ങളിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.
  • നെയ്യ് അഭിഷേകം നടത്തുകയും, അഭിഷേക ശിഷ്ടം സേവിക്കുകയും ചെയ്താൽ രോഗങ്ങളിൽ നിന്ന് മുക്തി നേടാൻ കഴിയുന്നതാണ്.
  • തേൻ അഭിഷേകം ചെയ്യുന്നത് ജീവിതത്തിന്റെ വേദനകളിൽ നിന്നും ദുരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നു.
  • ആഗ്രഹങ്ങൾ സഫലമാക്കാൻ പഞ്ചാമൃതം ഉപയോഗിച്ചുള്ള അഭിഷേകം നടത്താവുന്നതാണ്.
  • എള്ളെണ്ണ അഭിഷേകം നടത്തിയാൽ ജ്ഞാനവും അറിവും വർദ്ധിപ്പിക്കാൻ സഹായിക്കും.
  • ശത്രു ദുരിതങ്ങളിൽ നിന്ന് മോചനവും സംരക്ഷണവും നൽകാൻ രക്തചന്ദനം, സിന്ദൂര അഭിഷേകം എന്നിവ നടത്താവുന്നതാണ്.
Advertisment