ഹവാല ഇടപാട്; നാലംഗ സംഘം സൗദിയില്‍ അറസ്റ്റില്‍

New Update

publive-image

റിയാദ്: നാലംഗ ഹവാല ഇടപാടു സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു. മുപ്പതിനും നാല്‍പതിനുമിടയില്‍ പ്രായമുള്ള നാലു യെമനികളാണ് അറസ്റ്റിലായത്.

Advertisment

ഇഖാമ നിയമ ലംഘകരില്‍ നിന്നും നുഴഞ്ഞുകയറ്റക്കാരില്‍ നിന്നും പണം ശേഖരിച്ച് വ്യത്യസ്ത മാര്‍ഗങ്ങളില്‍ വിദേശത്തേക്ക് അയക്കുന്ന മേഖലയിലാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. പിടിയിലായ പ്രതികളുടെ പക്കല്‍ നിന്ന് 5,48,270 റിയാല്‍ പിടിച്ചെടുത്തു.

നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി റിയാദ് പോലീസ് വക്താവ് അറിയിച്ചു.

NEWS
Advertisment