ഉറക്കത്തിൽ ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ചു

New Update

publive-image

റിയാദ്: മലയാളി സൗദി അറേബ്യയിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം കൊണ്ടോട്ടി മുണ്ടപ്പലം സ്വദേശി പരേതനായ കൊടവണ്ടി മമ്മദിന്റെ മകന്‍ കൊടവണ്ടി സിദ്ധീഖ് (49) തെക്കൻ സൗദിയിലെ ജിസാന് സമീപം സാംതയില്‍ ആണ് മരിച്ചത്.

Advertisment

സ്വകാര്യ റസ്റ്റോറന്റിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജോലിക്ക് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകരുടെ അന്വേഷണത്തിലാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടെ ഹൃദായാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. മാതാവ്: ആയമ്മ, ഭാര്യ: അസ്മാബി, മൂന്ന് മക്കളുണ്ട്. സാംത ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൗദിയില്‍ തന്നെ ഖബറടക്കും.

NEWS
Advertisment