തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

റിയാദ്: തണൽ ചേമഞ്ചേരി റിയാദ് ചാപ്റ്റർ സമൂഹ നോമ്പ്തുറ വ്യാഴായ്ച അസീസ്സിയാ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. തണൽ ചേമഞ്ചേരി ചെയർമാൻ മുഹമ്മദ് കോയ (സിറ്റിഫ്ലവർ) സംഗമം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തണലിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള ആമുഖ പ്രസംഗം ചാപ്റ്റർ പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി നിർവ്വഹിച്ചു. തണൽ ചെയർമാൻ ഡോ. ഇദിരീസ് ന്റെ തണലിനെ കുറിച്ചുള്ള ശബ്ദസന്ദേശം സദസിനെ കേൾപ്പിച്ചു. മുൻ ചാപ്റ്റർ സെക്രട്ടറി പ്രവാസജീവിതം നിർത്തി നാട്ടിലേക്ക് പോയതിനാൽ പുതിയ സെക്രട്ടറിയായി മുബാറക് അലിയെ തെരഞ്ഞെടുത്തു.

publive-image

വാർഷിക ഫണ്ട് സമാഹരണതെ പറ്റി നൗഫൽ സംസാരിച്ചു. ഷബീബ്, നസീർ, ഷമീർ, ഷഫീർ, ഷാഹിദ്, ഗഫൂർ.എസ്.യം, ഷിഹാബ്, ഫൈസൽ, ഫിറോസ്, റാഷിദ് എന്നിവർ നോമ്പ് തുറക്ക് നേതൃത്വം നൽകി. നൗഷാദ് സ്വാഗതവും ട്രഷറർ ഷാഹിൻ നന്ദിയും പറഞ്ഞു.

Advertisment