ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ സമൂഹ നോമ്പ് തുറ നടത്തി

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (ജികെപിഎ) റിയാദ് സോൺ സമൂഹ നോമ്പ് തുറയും ഇരുപത്തിഒന്നാമത് പ്രവാസി ഭാരതീയ കേരള കർമ ശ്രേഷ്ഠ 2023 അവാർഡ് ജേതാവ് ഗഫൂർ കൊയിലാണ്ടിയെ ആദരിക്കുകയും ചെയ്തു. റിയാദ് സുലൈമാനിയാ മലാസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷതയിൽ സാഹിത്യകാരനും, എഴുത്തക്കാരനും, പ്രാസംഗികനുമായ ജോസഫ് അതിരുങ്കൽ യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഗഫൂർ കൊയിലാണ്ടിക്ക് ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷന്റെ സ്നോപഹാരം ജോസഫ് അതിരുങ്കൽ കൈമാറി, പ്രസിഡണ്ട് മജീദ് പൂളക്കാടി, രക്ഷാധികാരി നിഹാസ് പാനൂർ, സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ജലീൽ കണ്ണൂർ, ഗഫൂർ കൊയിലാണ്ടി ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, ഷരീഫ് തട്ടത്താഴത്ത്, ഇബ്രാഹിം ടി എ, അഷ്‌റഫ്‌ പള്ളിക്കൽ, നാസ്സർ കാസിം, ബൈജു ആൻഡ്രൂസ്, ഹസൻ പന്മന, നൗഷാദ്, രജീഷ് വി കെ, അഷ്‌റഫ്‌ പുതുക്കോട്, അസ്‌ലം ഹരിപ്പാട്, അനീഷ് കെ ടി, ജാഫർ മണ്ണാർക്കാട് എന്നിവർ സമൂഹ നോമ്പ് തുറയ്ക്ക് നേതൃത്വം നൽകി. രാജേഷ് ഉണ്ണിയാറ്റിൽ സ്വാഗതവും കാദർ കൂത്തുപറമ്പ് നന്ദിയും പറഞ്ഞു.

Advertisment