റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി 'മൺമറഞ്ഞ നേതാക്കൾ' എന്ന പേരില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

author-image
admin
New Update

publive-image

റിയാദ്: മഹാന്മാരായ നേതാക്കളുടെ ധന്യമായ ജീവിതമാണ് നമുക്ക് പാഠമെന്നും അത് പിൻപറ്റി മുന്നോട്ട് നീങ്ങുന്ന മുസ്ലിം ലീഗ് പ്രസ്ഥാനം ഏത് പ്രതിസന്ധിയെയും അതിജയിച്ച ചരിത്രമാണുള്ളതെന്നും റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'മൺമറഞ്ഞ നേതാക്കൾ' അനുസ്മരണ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

Advertisment

പഴയകാല നേതാക്കളുടെ കർമ്മ ചൈതന്യമാണ് ഇന്നത്തെ പുരോഗതിക്ക് നിദാനം. ആരുടേയും അവകാശങ്ങളെ തട്ടിയെടുക്കാതെ സമുദായത്തിന് അർഹതപ്പെട്ടത്‌ നേടിയെടുക്കാൻ അവർ നടത്തിയ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തപെട്ടതാണ്. ജനാതിപത്യം സംരക്ഷിക്കുന്നതിലും മതസാഹോദര്യം നിലനിർത്തുന്നതിലും ഈ നേതാക്കൾ വഹിച്ച പങ്ക് നിസ്തുലമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ, ചെർക്കളം അബ്ദുല്ല, അഡ്വ. ഹബീബ് റഹ്‌മാൻ, എം ഐ തങ്ങൾ തുടങ്ങിയ നേതാക്കളെയാണ് കമ്മിറ്റി അനുസ്മരിച്ചത്. അറബി ഭാഷാ സമരത്തിൽ പങ്കെടുത്ത് ശഹീദായ മജീദ്, റഹ്‌മാൻ, കുഞ്ഞിപ്പ എന്നിവരെയും യോഗത്തിൽ അനുസ്മരിച്ചു. വൈസ് പ്രസിഡന്റ് ഹാരിസ് തലാപ്പിൽ അധ്യക്ഷനായിരുന്നു. സൗദി നാഷണൽ കെഎംസിസി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ പ്രസംഗിച്ചു. മുജീബ് ഫൈസി മമ്പാട്, കെ ടി അബൂബക്കർ, ബാവ താനൂർ എന്നിവർ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു.

യുപി മുസ്തഫ സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. സിദ്ധീഖ് തുവ്വൂർ അഡ്വ. ഹബീബ് റഹ്മാനെയും ഷംസു പെരുമ്പട്ട ചെർക്കളം അബ്ദുള്ളയേയും, അഡ്വ. ഹബീബ് റഹ്‌മാൻ, ഷഫീഖ് കൂടാളി എന്നിവർ എം ഐ തങ്ങളെയും അനുസ്മരിച്ചു. ഭാഷാ സമര പോരാളികളെ കുറിച്ച്‌ സിദ്ധീഖ് കോങ്ങാടും സംസാരിച്ചു. അക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി നൗഷാദ് ചാക്കീരി നന്ദിയും പറഞ്ഞു.

soudi news
Advertisment