/sathyam/media/post_attachments/yo0oWdSTirz60l3fdVxf.jpg)
കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും സാധാരണ ജീവിതത്തിലേയ്ക്ക് നടന്നടുക്കുമ്പോൾ കേരളം രോഗികളാൽ നിറഞ്ഞ് ഭയന്ന് വിറങ്ങലിച്ച് നൽക്കുകയാണ്. സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് കേരളജനത ഒന്നടങ്കം പറയുന്നു.
പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തിന്റെ മുൻപിൽ മുട്ടുമടക്കി വ്യാപാരസ്ഥാപനങ്ങൾക്കു പ്രവർത്തനാനുമതി നൽകിയതിലെ ജാള്യത മറയ്ക്കാൻ അശാസ്ത്രീയ കോവിഡ് പ്രോട്ടോക്കാൾ നടപ്പിലാക്കി വ്യാപാരികളെ ശ്വാസം മുട്ടിച്ച് ഒരു മുഴം കയറിൽ ജീവനൊടുക്കാൻ നിർബന്ധിതരാക്കുന്നു.
ലോകത്ത് കേട്ട് കേൾവിയില്ലാത്ത കാര്യങ്ങളാണ് വ്യാപാരസ്ഥാപന ഉമകളോടും സാധാരണ ജനതയോടും സർക്കാർ നിർദ്ദേശിയ്ക്കുന്നത്. ഒപ്പം രാജകിങ്കരൻമാരായി സർക്കാർ അനുബന്ധ സംവിധാനം "കിറ്റിനുള്ള പണംപെറ്റി"യിലൂടെ കണ്ടെത്താൻ ഈ നിർദ്ദേശങ്ങൾ പിൻബലം ആക്കുന്നു.
മത്സരാരംഭത്തിനു മുൻപേ വിജയാഘോഷം നടത്തി മത്സരശേഷവും സ്റ്റാർട്ടിംങ് പോയിന്റിൽ തന്നെ ഇളിഭ്യനായി നിൽക്കുന്ന മത്സരാത്ഥിയുടെ അവസ്ഥയിലാണു സർക്കാർ. ഒരുവെടിയ്ക്ക് ഒട്ടനവധി പക്ഷികൾ എന്ന ചിന്തയിൽ തുഗ്ലക്ക് ഭരണപരിഷ്ക്കാരങ്ങൾ നടപ്പാക്കുകയാണ് പിണറായിയും സംഘവും.
മലയാളത്തിന്റെ ഒരുമയുടെ മനോഹാരിത വിളിച്ചോതുന്ന ഓണമെന്ന മലയാളിയുടെ മഹോത്സവത്തെ ജാതികോമരങ്ങൾക്ക് കാഴ്ചവെയ്ക്കുന്നതോടൊപ്പം, മുസ്ലീം സമദായാഗംങ്ങൾ മൂക്കിൽ വിരല്‍വയ്ക്കുന്ന വിധം ഇന്നോളം ഇല്ലാത്ത പുതിയ ഒരു ആചാരം നിർദ്ദേശിച്ച് ഓണചന്ത അവർക്കെങ്കിൽ മുഹറം ചന്ത നിങ്ങൾക്ക് എന്നവിധം ആഘോഷങ്ങൾ നിർദ്ദേശിയ്ക്കുകയാണ് സർക്കാർ.
അർഹതപ്പെട്ട അവകാശസംരക്ഷണം നൽകുന്നതിനു പകരം ഈ കപട സമുദായസ്നേഹം അത്യാപത്തിലേയ്ക്ക് കേരളത്തെ എത്തിക്കുമെന്ന ആശങ്ക ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രകടിപ്പിച്ചു.
കുരുടൻ ആനയെ കണ്ടപോലെയുള്ള നിർദ്ദേശങ്ങൾ പിൻവലിച്ച് വ്യാപാരികൾക്ക് അവശ്യമായ സഹായം ഒരുക്കുന്നതോടൊപ്പം സമൂഹത്തിൽ വിഭാഗീയത വളർത്തുന്ന തീരുമാനങ്ങളിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഒഐസിസി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മറ്റി വാർത്താകുറുപ്പിൽ ആവശ്യപ്പെട്ടു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us