New Update
/sathyam/media/post_attachments/uxuRTXOv9BH8gDHOD8WM.jpg)
റിയാദ്:എഴുപത്തിഅഞ്ചാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഐ സി എഫ് റിയാദ് കിസ് മത്സരം സംഘടിപ്പിക്കുന്നു. 'രാജ്യത്തെ അറിയുക' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രോഗ്രാമിൽ ഏഴ് മുതൽ പത്ത് വരെ ക്‌ളാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാൻ അവസരം.
Advertisment
രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ പ്രഥമഘട്ടം ആഗസ്ത് 14 ശനിയാഴ്ചയും, ഫൈനൽ മത്സരം ആഗസ്ത് 20 വെള്ളിയാഴ്ച്ചയും നടക്കും.
പ്രവാസത്തിന്റെ പ്രതിസന്ധിയിലും മാതൃരാജ്യത്തിന്റെ ആഹ്ലാദാരവങ്ങളുടെ ഭാഗമാകാനും, ജന്മ നാടിന്റെ ചരിത്ര മുന്നേറ്റങ്ങളുടെ ഓർമ്മ പുതുക്കാനും ഇന്ത്യൻ പ്രവാസി സമൂഹത്തിന് പ്രചോദനമാകുകയെന്നതാണ് ഇത്തരത്തിലുള്ള പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us