Advertisment

മീഡിയ ക്രാഷ് കോഴ്സ്‌ സമാപനത്തോടൊപ്പം ഇ-മാഗസിൻ പ്രകാശനം നടത്തി ഐസിഎഫ് റിയാദ്

author-image
admin
New Update

publive-image

Advertisment

റിയാദ്: കഴിഞ്ഞ രണ്ട്‌ മാസകാലങ്ങളായി ഐ സി എഫ് റിയാദ് സംഘടിപ്പിച്ച മീഡിയ ക്രാഷ് കോഴ്സിന് സമാപനം കുറിച്ചു, ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണത്തോടൊപ്പം എക്സ്പ്ലോർ അറേബ്യ യുടെ ഭാഗമായ ഇ -മാഗസിൻ 'റിയാദ് മെട്രോ സിറ്റി' യുടെ പ്രകാശനവും നടന്നു.

ഐ സി എഫ് ഗൾഫ്‌ കൗൺസിൽ അഡ്മിൻ & പി ആർ സെക്രട്ടറി ശരീഫ്‌ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. സാമൂഹ്യ സേവനത്തിനുള്ള പ്രധാപ്പെട്ട മാർഗ്ഗമാണ് മാധ്യമ പ്രവർത്തനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർക്കും മാധ്യമ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിയുന്ന ഇന്നത്തെ സാഹചര്യത്തിൽ സത്യ സന്ധമല്ലാത്ത വാർത്തകൾ നൽകി സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിൽ ജാഗ്രത പാലിക്കണമെന്നും ,കൃത്യതയോടും സത്യസന്ധതയോടും കൂടി മാധ്യമ രംഗത്ത് വർത്തിക്കണമെന്നും അദ്ദേഹം പഠിതാക്കളെ ഉണർത്തി.

ഗൾഫിലെ പ്രധാന നഗരങ്ങളുടെ പൗരാണികവും നാഗരികവുമായ ചരിത്രങ്ങളും അടയാളങ്ങളും രേഖപ്പെടുത്തുന്ന പദ്ധതിയാണ് എക്സ്പ്ലോർ അറേബ്യ ഇ- മാഗസിൻ. അതിന്റെ ഭാഗമായി റിയാദ് ഐ സി എഫ് പുറത്തിറക്കുന്ന 'മെട്രോസിറ്റി റിയാദ്' എന്ന മാഗസിൻ ആണ് അനാവരണം ചെയ്യപ്പെട്ടത്. റിയാദിന്റെ പൗരാണിഗത യെയും നാഗരികതയെയും കൂട്ടിയിണക്കുന്ന വിവിധ മേഘലകൾ താളുകളിൽ ഇടം പിടിച്ചിട്ടുണ്ട്. പ്രമുഖ മാധ്യമ പ്രവർത്തകനും റിയാദ്‌ മീഡിയ ഫോറം പ്രസിഡന്റുമായ സുലൈമാൻ ഊരകം മാഗസിൻ പ്രകാശനം ചെയ്തു.

കോഴ്സ്‌ മെന്ററും പ്രവാസി രിസാല എക്സിക്യൂട്ടിവ്‌ എഡിറ്ററുമായ അലിഅക്ബർ സർട്ടിഫികേഷൻ പ്രഭാഷണം നടത്തി, അഷ്റഫ്‌ ഓച്ചിറ മാഗസിൻ പരിചയപ്പെടുത്തി. മുനീർ കൊടുങ്ങല്ലൂർ, ലുഖ്മാൻ പാഴൂർ, മുഹമ്മദ്‌ കുട്ടി സഖാഫി ഒളമതിൽ, ഹുസ്സൈനലി കടലുണ്ടി, ഉമർ പന്നിയൂർ, മുജീബ്‌ കാലടി, അബ്ദുൽമജീദ്‌ താനാളൂർ എന്നിവർ സംസാരിച്ചു'.

soudi news
Advertisment