പ്രവാസികൾക്കായി അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കണം - പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

author-image
admin
New Update

publive-image

റിയാദ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റിയുടെ റിലീഫ് ഉദ്ഘാടനം തൃശൂർ സീതി സാഹിബ് സ്മാരക സൗധത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു

Advertisment

റിയാദ്: അവധിയിലെത്തിയ പ്രവാസികളുടെ യാത്രാ വിലക്ക് പിൻവലിക്കുന്നതിനും അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരഭിക്കുന്നതിനും ആവശ്യമായ നയതന്ത്ര ഇടപെടലുകൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

സമൂഹത്തിലെ ദുർബല ജനവിഭാഗങ്ങൾ, സാധാരണക്കാർ, പ്രവാസികൾ തുടങ്ങിയവരുടെ ജീവിതത്തെ പ്രയാസപ്പെടുത്തുന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നടപടികൾ പ്രതിഷേധാർഹമാണ്.

ഫാഷിസം അടിച്ചേൽപ്പിക്കാൻ കേന്ദ്രവും കമ്മ്യൂണിസം നടപ്പിലാക്കാൻ കേരളവും ശ്രമിക്കുകയാണ്. ഇത് രണ്ടും രാജ്യത്തിന് അപകടകരമായ അവസ്ഥ വിശേഷമാണ് വരുത്തി വെക്കുന്നതെന്നും തങ്ങൾ പറഞ്ഞു. സീതി സാഹിബ് സ്മാരക സൗധത്തിൽ നടന്ന കെഎംസിസി റിയാദ് ജില്ലാ കമ്മിറ്റിയുടെ റിലീഫ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങൾ.

റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി സ്വരൂപിച്ച ചികിൽസ ധനസഹായം ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ നിർധനരായ രോഗിൾക്ക് സ്വാദിഖലി ശിഹാബ് തങ്ങൾ വിതരണം ചെയ്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് അധ്യക്ഷനായി, കെഎംസിസി ജില്ല കമ്മറ്റി പ്രസിഡന്റ് ഷൗക്കത്ത് പാലപ്പള്ളി സ്വാഗതഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ സി എച്ച് റഷീദ്, കെ എസ് ഹംസ, സംസ്ഥാന കൗൺസിൽ അംഗം ഇ പി കമറുദ്ദീൻ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ എസ് എം എ അസ്ഗറലി തങ്ങൾ, കെ എ ഹാറൂൺ റഷീദ്, എം എ റഷീദ്, പി കെ ഷാഹുൽ ഹമീദ്, ആർ പി ബഷീർ,പിഎ ഷാഹുൽഹമീദ്, സി എ അബ്ദുട്ടിഹാജി, കെഎംസിസി പ്രതിനിധികളായ ബഷീർ ചെറുവത്താണി, ഇബ്രാഹിം ദേശമംഗലം, അബ്ദുൾ സലാം കൊടുങ്ങല്ലൂർ, ഉസ്മാൻ വരവൂർ, ഫസൽ പതിയാശ്ശേരി, നൗഷാദ് വൈലത്തൂർ, സി കെ ബഷീർ ചട്ടിക്കൽ പാലപ്പിള്ളി, അബ്ദുൾ റഹ്മാൻ വൈലത്തൂർ, അബ്ദുൾ സലാം ദേശമംഗലം, മുസ്‌ലിം യൂത്ത് ലീഗ്‌ ജില്ലാ സെക്രട്ടറി പി ജെ ജെഫീഖ്‌ എന്നിവർ പ്രസംഗിച്ചു.

കെഎംസിസി ജില്ലാ സെക്രട്ടറി ഷാഫി വടക്കേകാട് ഖിറാഅത്തും, വൈസ് പ്രസിഡൻ്റ് മുഹമ്മദ് കുട്ടി മുള്ളൂർക്കര നന്ദി പറഞ്ഞു.

saudi news
Advertisment