Advertisment

സൗദി ദേശീയ ദിനം: ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിക്കും

New Update

publive-image

Advertisment

ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ഒന്നാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ വിവിധ സംസ്ഥാന ഘടകങ്ങളിൽ നിന്നുള്ള വളണ്ടിയർമാരും സോഷ്യൽ ഫോറത്തിന്റെ രക്തദാന വിങ്ങായ ഡോണേഴ്സ് പാർക്ക് മുഖേന രജിസ്റ്റർ ചെയ്തവരുമാണു ക്യാമ്പിൽ പങ്കെടുക്കുക.

പരിപാടിയുടെ വിജയത്തിനായി അൽ അമാൻ നാഗർകോവിൽ കോർഡിനേറ്ററായി ഉപസമിതി രുപീകരിച്ചിട്ടുണ്ട്. കേരളം, കർണ്ണാടക, തമിഴ്‌നാട്, നോർത്തേൺ സ്റ്റേറ്റ്സ് എന്നീ ഘടങ്ങളിൽ നിന്നു പ്രതിനിധികൾ സമിതിയിൽ അംഗങ്ങളാണ്.

ഏതാനും വർഷങ്ങളായി ജിദ്ദ കേന്ദ്രമായി രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ഡോണേഴ്സ് പാർക്കിൽ നേരത്തേ പേര് രജിസ്റ്റർ ചെയ്ത് അവശ്യഘട്ടങ്ങളിൽ രക്തം ദാനം ചെയ്യാൻ നിരവധി തവണ സന്നദ്ധരായവരെ യോഗം അഭിനന്ദിച്ചു. ദേശീയ ദിനത്തിൽ രക്തദാനം ചെയ്യുന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു.

വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആലിക്കോയ ചാലിയം, മുജാഹിദ് പാഷ ബാംഗ്ലൂർ, അൽ അമാൻ നാഗർകോവിൽ, ഹസ്സൻ കാപ്പ്, ആസിഫ് മംഗലാപുരം, ഹനീഫ് കടുങ്ങല്ലൂർ, കോയിസ്സൻ ബീരാൻകുട്ടി, ഷാഹുൽ ഹമീദ്, മുഹമ്മദ് മുഖ്‌താർ തുങ്ങിയവർ സംബന്ധിച്ചു.

saudi news
Advertisment