Advertisment

"ബാപ്പുജിയുടെ ഇന്ത്യ": ഗാന്ധിജയന്തിയോടനുബന്ധിച്ച്‌ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

New Update

publive-image

Advertisment

ജിദ്ദ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്‌ മലയാളി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രസംഗ മത്സരം സംഘടിപ്പിക്കാൻ ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി തീരുമാനിച്ചു. "ബാപ്പുജിയുടെ ഇന്ത്യ" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം.

ജിദ്ദയിലെ എല്ലാ മലയാളി കുട്ടികൾക്കും നാട്ടിൽ പോയി മടങ്ങിയെത്താൻ കഴിയാതെ നാട്ടിലുള്ള കുട്ടികൾക്കുമാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് വരെ ഈ മത്സരത്തിൽ പങ്കെടുക്കാം.

മൂന്ന് മിനുട്ട് ദൈർഘ്യമുള്ള പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നവർ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ 29നു ബുധനാഴ്ച വൈകുന്നേരത്തിനു മുമ്പായി വീഡിയോ ക്ലിപ്പുകൾ അയക്കണം. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പുകൾ അയക്കുമ്പോൾ കുട്ടിയുടെ പേരും പഠിക്കുന്ന ക്ലാസും രക്ഷിതാവിന്റെ പേരും സ്ഥലവും കൂടെ അയക്കേണ്ടതാണ്.

വിജയികളെ ഗാന്ധി ജയന്തി ദിനാഘോഷ വേദിയിൽ വെച്ച് പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

ക്ലിപ്പുകൾ അയക്കേണ്ട വാട്‍സ്ആപ്പ് നമ്പറുകൾ: മനോജ് മാത്യു. : 966 56413 1736, ഫസലുള്ള : 966 59661 9140.

saudi news
Advertisment