സൗദിയില്‍ റോഡപകടത്തില്‍ കൊണ്ടോട്ടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

New Update

publive-image

ജിദ്ദ: മക്കാ പ്രവിശ്യയിൽ പെടുന്ന ത്വായിഫ് പ്രദേശത്തുണ്ടായ റോഡപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം, കൊണ്ടോട്ടി, മുസ്‌ല്യാരങ്ങാടി, ചോലമുക്ക് സ്വദേശി കരിപ്പാലക്കണ്ടി വീരാന്‍ കുട്ടി - നഫീസ ദമ്പതികളുടെ മകന്‍ നിയാസ് ആണ് മരിച്ചത്. നിഷാദ്, നിസാം, നിസാര്‍ എന്നിവർ സഹോദരങ്ങളാണ്.

Advertisment

മക്കയിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തുവരികയായിരുന്നു നിയാസ്. ത്വായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയായി വിട്ടുകിട്ടിയാൽ മക്കയിൽ മറവ് ചെയ്യുമെന്ന് ത്വായിഫ് കെ എം സി സി പ്രസിഡണ്ട് മുഹമ്മദ് സ്വാലിഹ് അറിയിച്ചു.

Advertisment