New Update
Advertisment
റിയാദ്:ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. മുപ്പത് വർഷമായി റിയാദിലെ മുസാഹ്മിയയിൽ കെട്ടിട നിർമ്മാണ രംഗത്ത് ജോലി ചെയ്തുവരികയായിരുന്ന കന്യാകുമാരി ജില്ലയിലെ കാര്യവിളൈ മോണ്ടായ്കടവ് സ്വദേശിയായ വിൽസന്റെ (55) മൃതദേഹമാണ് കേളി കലാസാംസ്‌കാരിക വേദി പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്തിച്ചത്.
വിത്സന്റെ ഭാര്യ രാജകുമാരി, മക്കൾ ബിബിൻ റിജോ, എബിൻ റിജോ എന്നിവർ നാട്ടിലുണ്ട്. കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ സെക്രട്ടറി ഷമീർ എം കെ പുലാമന്തോൾ, ജീവകാരുണ്യ ആക്ടിങ് കൺവീനർ നസീർ മുള്ളൂർക്കര, ശങ്കർ പി പി എന്നിവരാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തിയത്.