New Update
/sathyam/media/post_attachments/oLfKmm6AQ01dGH00afe7.jpg)
റിയാദ്:പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിച്ച് ഓമിക്രോമിനെ നേരിടാൻ സമൂഹം തയ്യാറാണമെന്നും ശക്തമായ ആരോഗ്യ പ്രതിരോധ മാർഗം സ്വീകരിച്ചു മുന്നോട്ട് പോകണമെന്നും സൗദി ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
Advertisment
കോവിഡിന്റെ വകഭേദം വളരെ പെട്ടെന്ന് തന്നെ തടയിടാൻ കൊറന്റയിൻ അടക്കം പാലിക്കുവാൻ ആളുകൾ തയ്യാറാവണം. രണ്ടു വാക്സിൻ പൂർത്തിയാക്കി ബൂസ്റ്റർ സ്വീകരിച്ചു കൊണ്ട് ആളുകൾ കൂടുതൽ സുരക്ഷ നേടണം. ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശം പാലിച്ചു മുന്നോട്ടു പോവണം. കൂടുതൽ ആളുകൾ കൂടി ചേരുന്നത് മാക്സിമം ഒഴിവാക്കാൻ ശ്രമിക്കണം.
21 രാജ്യങ്ങളിൽ ഓമിക്രോൺ സാനിധ്യം കണ്ടെത്തി. ശക്തമായ വൈറസിനെ നേരിടാൻ ഭരണ കൂടത്തോടൊപ്പം ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. രാജ്യത്ത് സാംക്രമിക രോഗങ്ങളെ നേരിടാൻ ആരോഗ്യ മേഖല സജീവമാണെന്നും ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us