/sathyam/media/post_attachments/f55O2qyF2ZHu7N8PCL9M.jpg)
റിയാദ്:റിയാദ് കെഎംസിസി 'ഫെസ്റ്റിവിസ്റ്റ 2021' ൻ്റെ ഭാഗമായി വെൽഫെയർ മീറ്റ് സംഘടിപ്പിച്ചു. മൂന്ന് സെഷനുകളിലായി നടന്ന പ്രോഗ്രാം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ ഉദ്‌ഘാടനം ചെയ്തു. വെൽഫയർ വിങ് കോവിഡ് കാലത്തും, അല്ലാതെയും നടത്തിയ പ്രവർത്തങ്ങൾ വിലയിരുത്തി.
നൂറുകണക്കിന് മരണാനന്തര ചടങ്ങുകൾ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ ഈ വർഷം മാത്രം നടന്നിട്ടുണ്ട്. നിയമ സഹായങ്ങൾ, ജയിൽ കേസുകൾ, ആശുപത്രി, സ്ട്രക്ചർ , വീൽ ചെയർ എന്നിവ ഉപയോഗിച്ച് രോഗികളെ നാട്ടിലെത്തിക്കൽ, കൗൺസിലിംഗ് , മരുഭൂമിയിൽ ഒറ്റപ്പെട്ട സഹോദരങ്ങളെ നിയമ സഹായങ്ങൾ നൽകി നാട്ടിലേക്ക് എത്തിക്കൽ എന്നിങ്ങനെ നീണ്ടുപോകുന്നു വെൽഫെയർ വിങ്ങിന്റെ പ്രവർത്തനങ്ങൾ.
വളന്റിയർമാർക്ക് സലിം ചാലിയത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസും ആക്ടിവിറ്റികളും നൽകി. മൺമറഞ്ഞ നേതാക്കളുടെ നാമകരണത്തിൽ വളണ്ടിയർമാരെ 6 ഗ്രൂപ്പുകളാക്കി തിരിച്ച് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. വെൽഫെയർ വിങ്ങ് വൈസ് ചെയർമാൻ അശ്റഫ് വെള്ളാപാടം അധ്യക്ഷനായിരുന്നു.
കൺവീനർ അബ്ദുൽ മജീദ് പരപ്പനങ്ങാടി സ്വാഗതവും വൈസ് ചെയർമാൻ ഉമ്മർ അമാനത്ത് നന്ദിയും പറഞ്ഞു. ഉസ്മാൻ അലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര,മജീദ് പയ്യന്നൂർ, ജാഫർ സാദിഖ്, മുഹമ്മദ് വേങ്ങര, സിദ്ധീഖ് കോങ്ങാട്, പിസി അലി വയനാട്, പി സി മജീദ്, നജീബ് നെല്ലംകണ്ടി,അഷ്‌റഫ് കല്പകഞ്ചേരി,റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ, ഇക്ബാൽ തിരൂർ, എന്നിവർ സംസാരിച്ചു.
തുടർന്ന് വന്ന രണ്ടാം സെഷനിൽ പ്രവാസികളും ആരോഗ്യവും എന്ന വിഷയത്തിൽ ഇന്ത്യൻ എമ്പസി സ്കൂൾ അദ്ധ്യാപിക മൈമൂന ടീച്ചർ മോഡറേറ്ററായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. അറബ് ന്യൂസ് റിപ്പോർട്ടർ റാഷിദ് ഹസ്സൻ, അർഷദ്, ഡോക്ടർ അബ്ദുൽ അസീസ് , ശിഹാബ് കൊട്ടുകാട്, ഡോക്ടർ ജയചന്ദ്രൻ , അമ്പിളി റോസ്, മുഹമ്മദ് കോയ വാഫി, സന്തോഷ്,സിദ്ദീഖ് തുവ്വൂർ, ഷഫീഖ് കൂടാളി എന്നിവർ പാനലിസ്റ്റുകളായി നടന്ന പരിപാടിയിൽ ഇർഷാദ് കായക്കൂൽ സ്വാഗതം പറഞ്ഞു. അനിൽ കുമാർ സിന്മാർ മുഖ്യാഥിതി ആയിരുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ വെൽഫെയർ വിങ്ങ് കൈകാര്യം ചെയ്ത മരണ കേസുകളുടെ തരം തിരിച്ചുള്ള കണക്കുകൾ വിശകലനം ചെയ്തു. മാനസിക സംഘർഷം കൂടി വരുന്നത് മരണത്തിലേക്ക് നയിക്കുന്നതും ,ആത്മഹത്യ മരണങ്ങളും ചർച്ചാ വിഷയമായി.
മാനസിക സംഘർഷം നേരിടുന്നവർ വിധഗ്ദ ചികിത്സ നേടണമെന്നും വിഷയങ്ങൾ അടുത്ത ആളുകളുമായി പങ്കിടണമെന്നും പാനലിസ്റ്റുകൾ അഭിപ്രായപ്പെട്ടു. കെഎംസിസിയുടെ കീഴിൽ കൗൺസിലിങ്ങിന് വേണ്ടി സംവിധാനം ഏർപ്പെടുത്തണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു.
സമാപന സെഷൻ സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സാമൂഹ്യ സുരക്ഷാ സമിതി ചെയർമാൻ അശ്റഫ് തങ്ങൾ ചെട്ടിപ്പടി ഉത്ഘാടനം ചെയ്തു. വൈസ് ചെയർമാൻ മഹ്ബൂബ് ചെറിയ വളപ്പിൽ സ്വാഗതവും, സെൻട്രൽ കമ്മിറ്റി വെൽഫയർ ചെയര്മാൻ സിദ്ദീഖ് തുവ്വൂർ അദ്ധ്യക്ഷനും, ജനറൽ കൺവീനർ ഷിഹാബ് പുത്തേഴത്ത് നന്ദിയും പറഞ്ഞ യോഗത്തിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡൻ്റ് സിപി മുസ്തഫ , ആക്ടിങ് സെക്രട്ടറി കബീർ വൈലത്തൂർ, ട്രഷറർ യുപി മുസ്തഫ, ഓർഗനൈസിങ്ങ് സെക്രട്ടറി ജലീൽ തിരൂർ, ഓഐസിസി പ്രസിഡൻ്റ് കുഞ്ഞി കുമ്പള, നാസർ കാരന്തൂർ, ബാവ, ഷാജഹാൻ താനൂർ, മഹ്മൂദ് കയ്യാർ, മൂസപട്ട, റഫീഖ് ഹസൻ വെട്ടത്തൂർ, മലപ്പുറം വെൽഫയർ കൺവീനർ ഷറഫു പുളിക്കൽ, വനിതാ കെഎംസിസി പ്രസിഡൻ്റ് റഹ്മത്ത് അഷ്‌റഫ് , പ്രഭാകരൻ കേളി, നിഹ്മത്ത് പ്രവാസി സാസ്‌കാരിക വേദി, ഷാജഹാൻ സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ തുടങ്ങി രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംസാരിച്ചു.
പ്രവാസ ലോകം വിറങ്ങലിച്ച് നിന്നിരുന്ന കോവിഡ് മഹാമാരിക്കാലത്തെ റിയാദ് കെഎംസിസി വളണ്ടിയർമാരുടെ പ്രവർത്തനങ്ങളെയും, വ്യവസ്ഥാപിതമായ രീതിയിലുള്ള സാമൂഹ്യ പ്രവർത്തനങ്ങളെയും വിലയിരുത്തി. മുനീർ കുനിയിലിൻ്റെ നേതൃത്വത്തിൽ ഇശൽ സന്ധ്യയോടെ പരിപാടി അവസാനിച്ചു.
മുജീബ് ഉപ്പട, ഷാഹിദ് മാഷ്, നൗഷാദ് ചാക്കീരി, അബ്ദുൽ റഹ്മാൻ ഫാറൂഖ്, സഫീർ തിരൂർ, സുഹൈൽ കൊടുവള്ളി, സൈഫു കണ്ണൂർ,ദഖ്വാൻ, അബ്ദുൽ സമദ്, അലി അക്ബർ, കുഞ്ഞിപ്പ തവനൂർ, അൻഷദ്, അബ്ദുൽ ഖാദർ, യൂനുസ് ഇരുമ്പുഴി, യൂസുഫ് പെരിന്തൽമണ്ണ, ശിഹാബ് വെട്ടത്തൂർ, നിയാസ് മൂർക്കനാട്, ബഷീർ കട്ടുപ്പാറ, കെടി അബൂബക്കർ, സിറാജ് വള്ളിക്കുന്ന്, കുഞ്ഞോയി കോടമ്പുഴ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചെയ്യുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us