/sathyam/media/post_attachments/OXrUIuPSnDWoMpBZlVof.jpeg)
റിയാദ്: എംഎഫ്‌ഡബ്ല്യുഎഐ സൗദി ക്രിക്കറ്റ് ലീഗ് (MFWAI Saudi Cricket League) വരുന്ന ചെറിയ പെരുന്നാൾ ദിനത്തിൽ നടത്തുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ചുരുങ്ങിയ കാലം കൊണ്ട് കലാസാംസ്‌കാരിക മേഖലകളിൽ എംഎഫ്‌ഡബ്ല്യുഎഐ കെഎസ്എ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
നാട്ടിലും സൗദിയിലുമായി നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും പങ്കാളികൾ ആകാൻ സാധിച്ചിട്ടുണ്ട്. സൗദിയിലെ വിവിധ പ്രാവിഷിയിൽ ഉള്ള പ്രവർത്തകരെ എകീകരിച്ചാണ് എംഎഫ്‌ഡബ്ല്യുഎഐ കെഎസ്എ പ്രവർത്തിക്കുന്നത്.
സൗദി ക്രിക്കറ്റ് ലീഗിൽ സൗദി അറേബ്യയിൽ ഉള്ള മലയാളി ക്രിക്കറ്റ് പ്ലയെർസ്സ്‌ൻ മാത്രം ആണ് പങ്കെടുപ്പിക്കുക. ടീമുകൾ എടുക്കാൻ താൽപ്പര്യം ഉള്ളവരും, കളിക്കുവാൻ താൽപ്പര്യം ഉള്ള കളിക്കാരും കമ്മിറ്റിയെ നേരിട്ട് ബന്ധപ്പെടേണ്ടതാണെന്നു ഭാരവാഹികൾ റിയാദിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.
റിയാദിൽ നടക്കുന്ന ക്രിക്കറ്റ് ലീഗ് റിയാദിലെസ്റ്റേഡിയത്തിൽ വച്ചാണ് നടത്തപ്പെടുക. ട്വന്റി ട്വന്റി പ്രീമിയർ ലീഗ് ആണ് നടത്താൻ ഉദ്ദേശിക്കുന്നത്. 9 ടീമുകളിലായി 117 കളിക്കാർ ആണ് മത്സരത്തിൽ അണിനിരക്കുക.
9 ടീമുകൾ 3 പൂളുകളിയായി മത്സരിക്കും. ഓരോ പൂളിലും 3 ടീമുകൾ ഉണ്ടായിരിക്കും. ഒരു ടീമിന് രണ്ടു ട്വന്റി ട്വന്റി കളികൾ ആണ് ഉണ്ടാവുക. 3 പൂളിൽ നിന്ന് ടേബിൾ ടോപ്പർ സെമിയിൽ പ്രവേശിക്കും.
നാലാമത്തെ ടീമിനെ സെമി ഫൈനൽ പോയിന്റ് & എന്‍ആര്‍ആര്‍ നോക്കി സെലക്ട് ചെയ്യും. ടീം എടുക്കുന്ന ഓണർസ് ന് 5 പ്ലയെർസ് നെ ലേലത്തിന് മുമ്പ് നിലനിർത്താം. ബാക്കി 8 കളിക്കാരെ ലേലം വിളിയിലൂടെ ആകും എടുക്കേണ്ടത്. ടീം എടുക്കാൻ താല്പര്യം ഉളവർക്കും ഈ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ താഴെ കാണുന്ന നമ്പർൽ ബന്ധപ്പെടാൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
15,000 റിയാൽന്റെ പ്രൈസ് മണി ആണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ ആയ നൗഷാദ് കോട്ടക്കൽ, അഭിലാഷ് മാത്യു, ഉസ്മാൻ കൊറ്റുമ്പ, ഫവാദ് മുഹമ്മദ്, ബഷീർ വല്ലപ്പുഴ, താജുദ്ധീൻ എന്നിവർ പങ്കെടുത്തു. ടീം എടുക്കുവാനും കളിക്കാർ രെജിസ്റ്റർ ചെയ്യുവാനും ബന്ധപ്പെടേണ്ട നമ്പർ ഉസ്മാൻ : 0556339415, അഭിലാഷ് : 0545771623.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us