ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ യാത്രയയപ്പ് നൽകി

New Update

publive-image

ബാബു നഹ്ദിക്ക് ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ നൽകിയ യാത്രയയപ്പ്

Advertisment

ജിദ്ദ: നാല്പത് വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനായ പി.വി ഹസ്സൻ സിദ്ദീഖ് ബാബു (ബാബു നഹ്ദി) വിന് നാട്ടുകാരുടെ കാട്ടായ്മയായ ജിദ്ദ കൊട്ടപ്പുറം പ്രവാസി കൂട്ടായ്മ (ജെ.കെ.പി.കെ) യാത്രയയപ്പ് നൽകി. നിവലിൽ കൂട്ടായ്മയുടെ മുഖ്യ രക്ഷാധികാരിയാണ്.

ശറഫിയ്യിൽ വെച്ച് നടന്ന പരിപാടിയിൽ സെക്രട്ടറി പി.ടി ജംഷി സ്വാഗതം പറഞ്ഞു. യു അബു ഉദ്ഘാടനം ചെയ്തു. എം.കെ വഹാബ് അധ്യക്ഷത വഹിച്ചു. പി.വി നൗഷാദ്, സി.എം മുസ്തഫ, യു.പി ഇസ്ഹാഖ്, മുസ്തഫ കൊട്ടപ്പുറം, പി.വി സഫീർ, ടി.പി ഫാരിസ്, ഷാജു, ടി.പി ഹബീബ് തുടങ്ങിയവർ സംസാരിച്ചു.

ബാബു നഹ്ദി മറപടി പ്രസംഗം നടത്തി. ബാബു നഹ്ദിക്കുള്ള ഉപഹാരം പി.ടി ജംഷി നൽകി. കൂട്ടായ്മയുടെ പുതിയ പ്രസിഡൻറായി യു അബുവിനെയും വർക്കിങ് പ്രസിഡൻറായി പി.വി നൗഷാദിനെയും തെരഞ്ഞെടുത്തു.

Advertisment