ബഡ്‌ജറ്റിന് വിശ്വാസ്യതയില്ല - ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

റിയാദ്: കഴിഞ്ഞ ബഡ്ജറ്റിലെ 70% പദ്ധതികളും നടപ്പിലാക്കിയിട്ടില്ല എന്നിരിക്കെ പുതിയ ബഡ്ജറ്റ് പ്രഖ്യാപനവും വെറും പ്രഹസനം മാത്രമാണെന്ന് ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു. അതുകൊണ്ട് തന്നെ പുതിയ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് ഒരു തരത്തിലുള്ള വിശ്വാസ്യതയും നമ്മുക്ക് നൽകാൻ കഴിയില്ല.

Advertisment

അടുത്ത മാസം ശമ്പളം കൊടുക്കാൻ പോലും ട്രഷറിയിൽ പണമില്ല എന്ന് പറയുന്ന സർക്കാർ ലോക സമാധാനത്തിനായി 2 കോടി വകയിരുത്തിയിരിക്കുന്നത് കാണുമ്പോൾ ഈ ബഡ്ജറ്റ് ഒട്ടും തന്നെ യാഥാർഥ്യബൊധം ഇല്ലാത്തതും ദിശാബോധം നഷ്ടമായതുമായ ബജറ്റാണ് എന്നും നമ്മുക്ക് മനസിലാക്കാൻ കഴിയും.

ഖജനാവില്‍ പണം ഇല്ലാതെ എങ്ങനെയാണ് ഇത്രയധികം ക്ഷേമപദ്ധതികളും സാമൂഹ്യ സുരക്ഷാ പദ്ധതികളും നടപ്പിൽ വരുത്തുന്നത് എന്നും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.മാത്രവുമല്ല ജനങ്ങളുടെ മേൽ നികുതി ഭാരം വീണ്ടും വീണ്ടും വർധിപ്പിക്കേണ്ടി വരും എന്നും ഇതിൽ നിന്നും നമ്മുക്ക് മനസിലാക്കാൻ കഴിയും. എന്ന് മാത്രമല്ല നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാവശ്യമായ ഒരു മാര്‍ഗനിര്‍ദ്ദേശവും ഈ ബജറ്റിലില്ല എന്നുള്ളതും തീർത്തും നിരാശജനകം ആണ്.

കോവിഡ് പ്രതിസന്ധിയിൽപെട്ടും, മാറുന്ന തൊഴിൽ നിയമങ്ങളിൽ പെട്ടും തൊഴിൽ നഷ്ട്ടപെട്ടു നാട്ടിലെക്കു തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനു ഒരു സുരക്ഷയും കരുതലും ഈ ബഡ്ജറ്റിൽ ഇല്ലാ എന്നുള്ളത് പ്രവാസികളെ വീണ്ടും വീണ്ടും പൂർണ്ണമായും തഴയുന്നൊരു സർക്കാർ ആണ് ഇതെന്ന് ഒരിക്കൽക്കൂടി നമ്മെ ഓർമ്മപ്പെടുത്തുന്നു.

മലയോര ഹൈവേ, കുട്ടനാട് പാക്കേജ്,വയനാട് പാക്കേജ്, വ്യാവസായിക, ഉത്പാദന മേഖലകൾ,ആരോഗ്യ മേഖല, കാര്‍ഷിക മേഖല തുടങ്ങി എല്ലാ മേഖലകളിലും ജനോപകരപ്രഥമായ പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇല്ല എന്നുള്ളതും ഈ ബഡ്ജറ്റ് പ്രതിഷേധാർഹം ആക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പൊതുധനസ്ഥിതിയെ കുറിച്ച് എത്രയും പെട്ടെന്നു ധവളപത്രം പുറത്തിറക്കണം എന്നും ഒഐസിസി തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Advertisment