കേളി ന്യൂസനയ്യ ഏരിയയിലെ ഗ്യാസ് ബക്കാല യൂണിറ്റിന്റെ പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

റിയാദ്:കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്രസമ്മേളനത്തിന്റെ ഭാഗമായി ന്യൂസനയ്യ ഏരിയയിലെ ഗ്യാസ് ബക്കാല യൂണിറ്റ് സമ്മേളനം ഏരിയ പരിധിയിൽ നടന്നു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ് വിജയരാഘവൻ, വൈസ് പ്രസിഡന്‍റ് രാഹുൽ മനോഹർ, സെക്രട്ടറി അബ്ദുൽ നാസർ, ജോയിന്‍റ് സെക്രട്ടറി അബ്ദുൽ കലാം, ട്രഷറർ രജീഷ്, ജോയിന്‍റ് ട്രഷറർ രാജേഷ് എന്നിവരാണ് പുതിയ ഭാരവാഹികൾ. ആഗസ്റ്റ് മാസം നടക്കുന്ന കേന്ദ്ര സമ്മേളനത്തിന്ന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങളും, മെയ് മുതൽ ജൂലൈ വരെ ഏരിയ സമ്മേളനങ്ങളും നടക്കും.

രക്തസാക്ഷികൾ ഹഖ് മുഹമ്മദ്, മിദിലാജ് നഗറിൽ നടന്ന സമ്മേളനം ഏരിയ കമ്മറ്റി അംഗം തോമസ് ജോയി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിജയരാഘവൻ സ്വാഗതവും, യൂണിറ്റ് പ്രസിഡന്‍റ് അബ്ദുൽ നാസർ അധ്യക്ഷതയും വഹിച്ചു.

യൂണിറ്റ് സെക്രട്ടറി വിജയരാഘവൻ പ്രവർത്തന, വരവ്-ചെലവു റിപ്പോർട്ടും, കേന്ദ്ര കമ്മറ്റി അംഗം റഫീഖ് ചാലിയം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മറ്റി അംഗം സെൻ ആന്‍റണി, യൂണിറ്റ് സെക്രട്ടറി വിജയരാഘവൻ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. രജീഷ് രക്തസാക്ഷി പ്രമേയവും, സ്നേഹേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.

കേളി ജോയിന്‍റ് സെക്രട്ടറി സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് ഹുസ്സൈൻ മണക്കാട്, ജോയിന്റ് ട്രഷറർ ബൈജു ബാലചന്ദ്രൻ, ഏരിയ കമ്മറ്റി അംഗങ്ങളായ കരുണാകരൻ മണ്ണടി, ഷൈജു ചാലോട്, സതീഷ് കുമാർ, ഏരിയ രക്ഷാധികാരി സമിതി സെക്രട്ടറി മനോഹരൻ, ഏരിയ ആക്ടിങ് സെക്രട്ടറി നിസാർ മണ്ണഞ്ചേരി, രാഹുൽ മനോഹർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. അബ്ദുൽ നാസർ സമ്മേളനത്തിന് നന്ദി പറഞ്ഞു.

Advertisment