രിസാല സ്റ്റഡി സർക്കിൾ നടത്തുന്ന അഞ്ചാമത് തർത്തീൽ ഖുർആൻ മത്സരങ്ങൾക്ക് തുടക്കമായി

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

റിയാദ്:രിസാല സ്റ്റഡി സർക്കിൾ ഗൾഫിലെ ഇന്ത്യക്കാർക്കായി നടത്തുന്ന അഞ്ചാമത് തർത്തീൽ ക്യാമ്പയിന് തുടക്കമായി. ഖുർആൻ പാരായണം, ഹിഫ്ള്, ക്വിസ്, സെമിനാർ തുടങ്ങിയ മത്സരങ്ങളും പാരായണ പരിശീലനം ലക്ഷ്യമാക്കിയുള്ള പ്രത്യേക കോഴ്‌സുകളുമാണ് ക്യാമ്പയിന്റെ ഭാഗമായി നടക്കുക.

Advertisment

റിയാദ് സിറ്റി തർത്തീൽ 2022 ഏപ്രിൽ 22 ന് റിയാദ് മർവ ഇസ്തിറാഹയിൽ നടക്കും. യൂണിറ്റ്, സെക്ടർ തർതീലുകളിൽ മികവ് തെളിയിച്ച നൂറിലധികം പ്രതിഭകൾ മത്സരത്തിൽ മാറ്റുരക്കും.

കിഡ്‌സ്, ജൂനിയർ, സെക്കണ്ടറി, സീനിയർ, സൂപ്പർ സീനിയർ, ഹാഫിള് എന്നീ വിഭാഗങ്ങളിലായി 8 മുതൽ 30 വയസ്സ്‌ വരെയുള്ളവർക്കാണ് അവസരം. വിജയികൾക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്യും. രജിസ്ട്രേഷന് ബന്ധപ്പെടുക +966554008452

Advertisment