മലയാളി യുവാവ് സൗദിയില്‍ തൂങ്ങി മരിച്ച നിലയില്‍

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

ജുബൈൽ: സൗദിയിലെ ജുബൈലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശി കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷ് (25) ആണ് മരിച്ചത്. ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.

Advertisment

രണ്ടു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്. നാട്ടിലേക്ക് പോകുവാനുള്ള ഒരുക്കം നടത്തുന്നതിനിടെയാണ് മരണം. പോലീസെത്തി മൃതദേഹം ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Advertisment