സൗദി അറേബ്യ "രാജ്യാന്തര ഖുർആനെഴുത്ത് മത്സരം" സംഘടിപ്പിക്കുന്നു

New Update

publive-image

ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം.

Advertisment

അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ "കിംഗ് അബ്ദുൽഅസീസ് രാജ്യാന്തര ഖുർആനെഴുത്ത് മത്സരം" എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുകയെന്നും മത്സരം നടത്തിപ്പിനുള്ള ഔദ്യോഗിക രാജകീയ അനുമതി വെളിപ്പെടുത്തി കൊണ്ട് ഇസ്‌ലാമിക കാര്യ മന്ത്രി അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലു അശൈഖ് വിശദീകരിച്ചു.

ഖുർആൻ അച്ചടിയ്ക്ക് വേണ്ടിയുള്ള മദീനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്‌സിന്റെ മേൽനോട്ടത്തിലും നടത്തിപ്പിലുമായിരിക്കും മത്സരം. ഇത് സംബന്ധിച്ച നിയമാവലിയും മാർഗനിർദേശങ്ങളും ഉടൻ പുറത്തിറങ്ങും. അതേസമയം, മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ketabat-almushaf@qurancomplex.gov.sa എന്ന ഇമെയിൽ വിലാസത്തിൽ വിവരങ്ങൾ അറിയിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.

Advertisment