/sathyam/media/post_attachments/QWRofHVbVX095gtKbeM2.jpg)
മദീന: സ്പോൺസർ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനാൽ നാലു വർഷത്തിൽ അധികമായി നാട്ടിൽ പോകുവാൻ കഴിയാതിരുന്ന കണ്ണൂർ ഇരിട്ടി സ്വദേശി നസീറിന് സാമൂഹ്യ പ്രവർത്തകർ തുണയായി. ഹൌസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന നസീർ ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെടുകയും അതിന്റെ ചിലവിലേക്ക് മുവ്വായിരം റിയാൽ സ്പോൺസർ നസീറിന്റെ പക്കൽ നിന്ന് കൈപ്പറ്റുകയും ചെയ്തിരുന്നു.
എന്നാൽ ഇതിന്റെ ഭാഗമായുള്ള കേസ് നില നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് കേസ് സംബന്ധമായ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതിനെ തുടർന്നാണ് സ്പോൺസർ നസീറിന് യാത്ര വിലക്കേർപ്പെടുത്തിയിരുന്നത്.
തുടർന്ന് മദീനയിലെ ഇന്ത്യൻ സോഷ്യൽ ഫോറം ബ്ലോക്ക് വൈസ് പ്രസിഡന്റ് കബീർ മാഷ് താമരശ്ശേരി, സെക്രട്ടറി റഷീദ് വരവൂർ, ഫക്രുദ്ദീൻ വടക്കാഞ്ചേരി എന്നിവരുടെ നിരന്തരമായ ഇടപെടലിലൂടെ സ്പോൺസർ നസീറിൽനിന്നും കൈപ്പറ്റിയ തുക തിരിച്ചു നൽകുകയും റഷീദ് വരവൂരിന്റെ ജാമ്യത്തിൽ അദ്ദേഹത്തിന് എക്സിറ്റ് നൽകി ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ നാട്ടിലേക്ക് തിരിച്ചു പോകുവാനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറമാണ് കാര്യങ്ങൾക്ക് എല്ലാം ചുക്കാൻ പിടിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us