ബ്ലഡ്‌ ഡോണേഴ്സ് കേരള സൗദി അറേബ്യയും, കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സും സംയുക്തമായി രക്തദാന ക്യാമ്പ് നടത്തി

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ്: ബ്ലഡ്‌ ഡോണേഴ്സ് കേരള സൗദി അറേബ്യയും കേരള ഡ്രൈവര്‍ ഫ്രീക്കേഴ്‌സും
സംയുക്തമായി റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റി (സുമേസി ഹോസ്പിറ്റൽ) വെച്ച് നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് ഫോർക്ക ചെയർമാൻ സത്താർ കായംക്കുളം ഉൽഘാടനം നിർവ്വഹിച്ചു.

Advertisment

ബ്ലഡ് ഡോണേഴ്സ് കേരള സൗദി പ്രസിഡണ്ട് ഗഫൂർ കൊയിലാണ്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫസൽ ചാലാട് സ്വാഗതവും ഓൾ കേരള ഡ്രൈവർ ഫ്രീക്കേഴ്സ് കോഡിനേറ്റർ അക്ബർ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. അമലേന്ദു, നസീർ പാരിപ്പള്ളി, വൈശാഖ് രാമചന്ദ്രൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Advertisment