/sathyam/media/post_attachments/QP3hWZZxzpG1hGLhqqQs.jpg)
റിയാദ് : രാഷ്ട്രീയം മതം സമുദായം സമൂഹം സംസ്‌കാരം സാഹിത്യം ധര്‍മ്മം നര്‍മ്മം തുടങ്ങി എല്ലാ മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വത്തിന്നുടമയായിരുന്നു സി എച്ച് മുഹമ്മദ് കോയ സാഹിബെന്ന് അദ്ദേഹത്തിന്റെ മകനും മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗവുമായ ഡോ. എം കെ മുനീർ അനുസ്മരിച്ചു.
കെ എം സി സി റിയാദ് സെൻട്രൽ കമ്മിറ്റി ബത്തയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സി എച്ച് അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സമുദായത്തിന്റെ അവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ടതോടൊപ്പം തന്നെ ഇതര സമൂഹത്തിന്റെ അവകാശങ്ങൾ പൂർണ്ണമായും വകവെച്ചു കൊടുക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലർത്തി. അത് കൊണ്ടാണ് എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വീകാര്യനായി മാറാൻ സി എച്ചിന് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സമൂഹത്തോടും ഏറ്റവും നല്ല അടുപ്പം അദ്ദേഹം കാത്തു സൂക്ഷിച്ചിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.
/sathyam/media/post_attachments/eHPUz9O6OhMIqzB327jw.jpg)
കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി ജലീൽ തിരൂർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വർക്കിങ് പ്രസിഡണ്ട് അഷ്‌റഫ് വെങ്ങാട്ട് ഉദ്‌ഘാടനം ചെയ്തു.
അന്തരിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ കെഎംസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ അനുശോചനം യോഗത്തിൽ രേഖപ്പെടുത്തി. വ്യത്യസ്ത ആശയധാരകൾക്കിടയിലും എല്ലാവരുമായും വ്യക്തി ബന്ധം കാത്തു സൂക്ഷിച്ച സൗമ്യനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹമെന്ന് അനുശോചന പ്രമേയം അവതരിപ്പിച്ചു കൊണ്ട് എ യു സിദ്ധീഖ് പറഞ്ഞു.
/sathyam/media/post_attachments/FsMmLHQOSJkhYbuvUPn3.jpg)
ബാവ താനൂർ ആമുഖ പ്രഭാഷണം അവതരിപ്പിച്ചു. യു പി മുസ്തഫ അഡ്വ. അനീർബാബു നജീബ് നെല്ലാങ്കണ്ടി സഫാ ഷംസ് എന്നിവർ സി എച്ചിനെ അനുസ്മരിച്ചു പ്രസംഗിച്ചു. ജലീൽ ആലുവ ഖിറാഅത്ത് നടത്തി.
അബ്ദുസ്സലാം തൃക്കരിപ്പൂർ, പി.സി അലി വയനാട്, ഷാഹിദ് മാസ്റ്റർ, നൗഷാദ് ചാക്കീരി, പി.സി മജീദ് കാളമ്പാടി, സഫീർ തിരൂർ എന്നിവർ നേതൃത്വം നൽകി.
ആക്ടിങ് ജനറൽ സെക്രട്ടറി കബീർ വൈലത്തൂർ സ്വാഗതവും സെക്രട്ടറി ഷംസു പെരുമ്പട്ട നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us