/sathyam/media/post_attachments/l0GKjNYvtEXZjFr1FMSL.jpg)
ദമാം: ഐ സി എഫ് സൗദി ഈസ്റ്റേൺ പ്രൊവിൻസ് സർഗ്ഗസംഗമത്തിന് ഉജ്ജ്വല പരിസമാപ്തി. കലാ സാഹിത്യ മത്സരങ്ങളിൽ ആതിഥേയരായ ദമാം സെൻട്രൽ ഓവറോൾ ചാംപ്യൻമാരായി,തുഖ്ബ സെൻട്രൽ രണ്ടാം സ്ഥാനവും, അൽഖോബാർ സെൻട്രൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഒരു മാസത്തിലധികം കാലമായി നടന്നു വന്ന യൂണിറ്റ് - സെക്ടർ തലങ്ങളിലെ വിവിധ പരിപാടികൾക്കു ശേഷമാണ് പ്രൊവിൻസ് സർഗ്ഗസംഗമം സമാപിച്ചത്.
പ്രവിശ്യക്ക് കീഴിലെ ദമാം,അൽ-ഖോബാർ,അൽ-ഹസ്സ, ജുബൈൽ,ഖത്തീഫ്,തുഖ്ബ എന്നീ സെൻട്രലുകളിൽ നിന്നുള്ള പ്രതിഭകളായിരുന്നു എട്ട് വിഭാഗങ്ങളിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്,സമാപന സംഗമം കോയ സഖാഫിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷണൽ ജനറൽ സെക്രട്ടറി നിസാർ കാട്ടിൽ ഉദ്ഘാടനം ചെയ്തു,
വിജയികൾക്കുള്ള സമ്മാന ദാനം ഐ.സി.എഫ് ഇന്റർനാഷണൽ നേതാക്കളായ സുബൈർ സഖാഫി, സലീം പാലച്ചിറ, നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ബഷീർ ഉള്ളണം,സൈനുദ്ധീൻ മുസ്‌ല്യാർ വാഴവറ്റ എന്നിവർ വിതരണം ചെയ്‌തു.
അബ്ദുൽ റഹീം മഹ്‌ളരി, നാസർ ചിറയിൻകീഴ്, റഷീദ് കോഴിക്കോട്, നാസർ മസ്താൻ മുക്ക്,അബ്ബാസ് തെന്നല, മുഹമ്മദ് റഫീഖ് ചെമ്പോത്തറ, സിദ്ധീഖ് ഇർഫാനി അഹ്മദ് നിസാമി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു, അബ്ദുൽ സലാം അൽഹസ്സ , ഉബൈദ് ഖത്തീഫ് , ഷൗ ക്കത്ത് സഖാഫി, അബ്ദുൽ കരീം ഖാസിമി ജുബൈൽ എന്നിവർ നേതൃത്വം നൽകി ,
അഷ്‌റഫ് കാരുവമ്പൊയിൽ സ്വാഗതവും,ശരീഫ് മണ്ണൂർ നന്ദിയും പറഞ്ഞു
മത്സര വിജയികൾ :
ഖിറാഅത്ത് : അബ്ദുൽ റഹ്മാൻ മുസ്ല്യർ (തുഖ്ബ സെൻട്രൽ),
മദ്ഹ് ഗാനം: അമാനുല്ല (ദമാം സെൻട്രൽ),
മലയാള പ്രസംഗം :മുബശിർ ഹംദാനി (ദമാം സെൻട്രൽ),
ഖസീദ: അമാനുല്ല & പാർട്ടി (ദമാം സെൻട്രൽ),
പ്രബന്ധം :ഉബൈദുല്ല അഹ്‌സനി (തുഖ്ബ സെൻട്രൽ),
കവിതാ രചന :അൻവർ തഴവ (ദമാം സെൻട്രൽ),
ക്വിസ് :അഷ്‌റഫ് ചാപ്പനങ്ങാടി(ദമാം സെൻട്രൽ),
വടം വലി : ടീം ജുബൈൽ സെൻട്രൽ