പുതുചരിത്രം രചിക്കാൻ ഞങ്ങൾ തയ്യാർ !  ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള ട്രെയിനിങ് പൂർത്തിയാക്കി 32 സൗദി അറേബ്യൻ വനിതകൾ; സൗദി വനിതകൾക്ക് ഡ്രൈവിംഗ് ലൈസന്സ് നിരോധനം എടുത്തു കളഞ്ഞശേഷമുള്ള സുപ്രധാന തീരുമാനം !

New Update

publive-image

പുതുചരിത്രം രചിക്കാൻ ഞങ്ങൾ തയ്യാർ... ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള ട്രെയിനിങ് പൂർത്തിയാക്കി 32 സൗദി അറേബ്യൻ വനിതകൾ. ആദ്യഘട്ടമായി മക്ക മദീനയ്ക്കിടയിലെ 453 കിലോമീറ്റർ ദൂരത്തിൽ ഇനി അവർ ട്രെയിൻ പറപറത്തും. 32 വനിതകളും തയ്യറെടുപ്പുകൾ മുഴുവനാക്കി ട്രയൽ റണ്ണും നടത്തിക്കഴിഞ്ഞു.

Advertisment

publive-image

നാല് വര്‍ഷം മുൻപ് സൗദയിലെ വനിതകൾക്കുള്ള ഡ്രൈവിംഗ് ലൈസന്സ് നിരോധനം എടുത്തു കളഞ്ഞശേഷമുള്ള മറ്റൊരു സുപ്രധനതീരുമാനയമായിരുന്നു വനിതകൾ ബുള്ളറ്റ് ട്രെയിൻ ഓടിക്കുക എന്നത്.

publive-image

സൗദി ക്രൗൺ പ്രിൻസും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ വിഷൻ 2030 പദ്ധതിയിലുൾപ്പെടുത്തിയാണ് ഈ വനിതകൾക്ക് ബുള്ളറ്റ് ട്രെയിൻ ഓടിക്കാനുള്ള ട്രെയിനിങ് നൽകിയത്. ഈ പ്രോജക്ടിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു എന്നാണ് പുതുവത്സരത്തലേന്ന് പുറത്തിറക്കിയ ഒരു വിഡിയോയിൽ ഈ വനിതകൾ പറയുന്നത്.

Advertisment