Advertisment

സൗദി: ഒപ്ടിക്കൽ ഷോപ്പുകളിൽ സ്വദേശിവൽക്കരണം പ്രാബല്യത്തിലായി

New Update

publive-image

Advertisment

ജിദ്ദ: സൗദി മാനവശേഷി - സമൂഹ വികസന (തൊഴിൽ) മന്ത്രാലയം ഒപ്റ്റിക്കൽ ഷോപ്പുകളിൽ സൗദിവൽക്കരണം നടപ്പിലാക്കി. ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്ന പുതിയ തീരുമാനമനുസരിച്ച് നാലോ അതിൽ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ കണ്ണട സ്ഥാപനങ്ങളിലെ പ്രധാന രണ്ടു തസ്തികകളിൽ പകുതി പേർ സൗദി പൗരന്മാരായിരിക്കണമെന്ന് മാനവശേഷി - സമൂഹ വികസന (തൊഴിൽ) മന്ത്രാലയം അറിയിച്ചു. മെഡിക്കൽ ഓപ്‌റ്റോമെട്രിസ്റ്റ് ടെക്‌നീഷ്യൻ, ഒപ്റ്റിക്കൽ ടെക്‌നീഷ്യൻ എന്നീ തസ്തികകളിലാണ് ഇനി മുതൽ അമ്പത് ശതമാനം സ്വദേശിവൽക്കരണം.

രാജ്യത്തെ യുവ സമൂഹത്തിന് അവരുടെ യോഗ്യതകൾക്കനുസരിച്ച മാന്യമായ തൊഴിൽ ഉറപ്പാക്കുകയാണ് മന്ത്രാലയത്തിന്റെ ലക്‌ഷ്യം. ഇതിലൂടെ രാജ്യപുരോഗതിയിൽ യുവതീ യുവാക്കളുടെ സൃഷ്ടിപരമായ പങ്കാളിത്തം വർദ്ധിപ്പിക്കാനാവുമെന്ന് അധികൃതർ കണക്ക് കൂട്ടുന്നു. ഇതിനുതകുന്ന നിരവധി പദ്ധതികളും തീരുമാനങ്ങളും ആവിഷ്കരിച്ചു നടപ്പാക്കി കൊണ്ടിരിക്കുകയാണ് തൊഴിൽ മന്ത്രാലയം.

സ്വകാര്യ മേഖലയിൽ, ഓരോ തൊഴിൽ രംഗങ്ങളിലും തൊഴിലന്വേഷകരെ കണ്ടെത്തി ആവശ്യമായ തൊഴിൽ പരിശീലനം നൽകുക, തൊഴിലിന് രംഗത്തിറങ്ങാൻ വളരുന്ന തലമുറയെ പ്രാപ്തരാക്കുക, ഇക്കാര്യത്തിൽ സഹകരിക്കുന്ന സ്ഥാപനങ്ങളെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവ തൊഴിൽ മന്ത്രാലയം നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക തുടങ്ങിയവ അതിൽ ചിലതാണ്.

സ്വകാര്യ മേഖലയിലെ സൗദിവൽക്കരണം സംബന്ധിച്ച നിയമങ്ങൾ പൂർണമായി നടപ്പാക്കണമെന്നും ഇവ ലംഘിക്കുന്നവർ കർശനമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

Advertisment