അബീർ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ അബീർ കോർപ്പറേറ്റ് കോമെറ്റ്സ് കിരീടം ചൂടി

New Update

publive-image

ജിദ്ദ: അബീർ മെഡിക്കൽ ഗ്രൂപ്പ് ജീവനക്കാരുടെ ക്രിക്കറ്റ് ടീമുകൾ പരസ്പരം മത്സരിച്ച അബീർ ക്രിക്കറ്റ് ലീഗിൽ അബീർ കോർപ്പറേറ്റ് കോമെറ്റ്സ് ചാമ്പ്യന്മാരായി. മൂന്നാമത് അബീർ ക്രിക്കറ്റ് ട്രോഫി ടൂര്ണമെന്ററിനോട് അനുബന്ധിച്ച് വനിതകൾക്കായി നടന്ന പ്രദർശന മത്സരത്തിൽ അബീർ ആംബുലെറ്ററി ആർമേഴ്‌സ് ടീം വിജയികളായി.

Advertisment

മക്ക മേഖലയിലെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് 6 ടീമുകൾ മത്സരിച്ച ടൂർണമെന്റ്റിലെ വിജയികൾക്കുള്ള സമ്മാന വിതരണം അബീർ മെഡിക്കൽ ഗ്രൂപ്പ് വൈസ് പ്രസിഡണ്ട്മാരായ ഡോ.ജംഷിത്ത് അഹമ്മദ്, ഡോ. അഫ്‌സർ, എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.അഹമ്മദ് ആലുങ്ങൽ, ഡോ.സർഫ്രാസ് എന്നിവർ നിർവഹിച്ചു,

രാജ നവീദ്, കെ എം ഇർഷാദ്, മുഹമ്മദ് ഷഫീഖ്, സാബിത്, ഡോ. സാദ്, യൂസുഫ് കെ പി, തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി

Advertisment