Advertisment

ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: മസ്തിഷ്കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ ജിദ്ദയിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ഞായറാഴ്ച മരണപ്പെട്ടു. വാഴക്കാട്, ആക്കോട് സ്വദേശിയും മൂസ - ആയിശുമ്മ ദമ്പതികളുടെ മകനുമായ മുഹമ്മദ് മുസ്തഫ തടയിൽ (56) ആണ് മരിച്ചു. ജിദ്ദയിലെ കിംഗ് ഫഹദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മുഹമ്മദ് മുസ്തഫ.

ഭാര്യ: സുഹ്‌റ. മക്കൾ: യാസർ അറഫാത്ത്, മുഹമ്മദ് റാഫി, മിഗ്‌ദാദ്‌.

സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു മുഹമ്മദ് മുസ്തഫ.

മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് അനന്തര നടപടികൾക്കായി രംഗത്തുള്ള സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

Advertisment