/sathyam/media/post_attachments/YDePQgjt1LvQJ1hjGuHr.jpg)
അബ്ദുല്ല അൽമിസ്‌നദ്
ജിദ്ദ: വ്യാഴാഴ്ച ആരംഭിക്കുന്ന ഈ വർഷത്തെ (ഹിജ്റ 1444) വിശുദ്ധ റംസാൻ മാസത്തിന് ഒരു പ്രത്യേകതയുണ്ട്. വസന്തത്തിൽ അവസാന റംസാൻ ആണ് ഇതവണത്തേതെന്നും അടുത്ത വർഷത്തെ (ഹിജ്‌റ 1445) റംസാൻ ശൈത്യത്തിലായിരിക്കുമെന്നും മാസമാണ് വസന്തകാലത്തിലേക്ക് പ്രവേശിക്കുന്ന അവസാന റമദാൻ എന്ന് അൽഖസീം സർവകലാശാലയിലെ കാലാവസ്ഥാ വിഭാഗം മുൻ പ്രൊഫസർ അബ്ദുല്ല അൽമിസ്‌നദ് വെളിപ്പെടുത്തി.
26 വർഷങ്ങൾക്ക് മുമ്പാണ് റംസാൻ ശൈത്യത്തിൽ നിന്ന് പടിയിറങ്ങിയത്. അതിന് ശേഷം ആദ്യമായിട്ടാണ് മാർച്ച് 11 തിങ്കളാഴ്ച ആരംഭിക്കുന്ന 1445 ലെ റംസാൻ ശൈത്യത്തിൽ പ്രവേശിക്കുന്നതെന്നും അൽമുസ്‌നദ് വിവരിച്ചു. ചാന്ദ്രമാസങ്ങൾ അടങ്ങുന്ന ഇസ്‌ലാമിക കലണ്ടർ പ്രകാരം 33 ചാന്ദ്ര വർഷങ്ങളിലായാണ് റംസാൻ നാല് ഋതുക്കളിലൂടെ സഞ്ചരിച്ച് ഒരു സമ്പൂർണ്ണ ചക്രം പൂർത്തിയാക്കാൻ 33 വർഷങ്ങൾ വേണ്ടിവരുമെന്നും അൽമുസ്‌നദ് തുടർന്നു.
/sathyam/media/post_attachments/4wNa2F5pZujMRTDBCK9M.jpg)
റംസാൻ നാല് ഋതുക്കളിലൂടെയും
"ചിലപ്പോൾ നാം ഉഷ്ണത്തിൽ നോമ്പെടുക്കുന്നു, ചിലപ്പോൾ ശൈത്യത്തിലും, നിലവിൽ വസന്തത്തിലാണ് - അഥവാ, രാവും പകലും ഏതാണ്ട് തുല്യ ദൈർഘ്യത്തിലായിരിക്കേ, അതോടൊപ്പം സന്തുലിതമായ ചൂടിലും" അൽമുസ്‌നദ്" ചൂണ്ടിക്കാട്ടി.
ഇസ്‌ലാമിക മാസത്തിന്റെ സംവിധാനം ഭൂമിക്ക് ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണത്തെ ആശ്രയിച്ചാണ് (ചന്ദ്രമാസം), അല്ലാതെ അത് സൂര്യനു ചുറ്റും ഭൂമിയുടെ ഭ്രമണത്തെ (സൗരമാസം) ആശ്രയിച്ചല്ല ഉള്ളത്. അതിൽ ധാരാളം മേന്മകളുണ്ട്. അതിലൊന്നാണ്, വിശേഷ സന്ദർഭങ്ങളായ റംസാൻ, ലൈലത്തുൽ ഖദ്ർ രാവ്, അറഫാ ദിനം, പെരുന്നാളുകൾ എന്നിവ വർഷത്തിലെ എല്ലാ ഋതുക്കളിലും ഉണ്ടാവും എന്നത്.
ഇസ്‌ലാമിക കലണ്ടർ ക്രിസ്തുവർഷം പോലെ സൗരമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ തണുപ്പ് കാലത്ത് നോമ്പെടുക്കുന്നവർ എന്നെന്നും അങ്ങിനെ തന്നെ ചെയ്തുകൊണ്ടിരിക്കും, ഉഷ്ണകാലത്ത് നോമ്പെടുക്കുന്നവരും എന്നെന്നും അതിൽ തന്നെയായിരിക്കും, എല്ലാ അവസ്ഥകളും എല്ലാവരും അനുഭവിക്കണമെന്നതായിരിക്കാം ഇതിലൂടെ സർവജ്ഞാനിയായ ദൈവത്തിന്റെ ഇക്കാര്യത്തിലുള്ള തീരുമാനമെന്ന് കാലാവസ്ഥാ പ്രതിഭ ചൂണ്ടിക്കാട്ടി.