/sathyam/media/post_attachments/37iqjQSEyAh80nSyp7hM.jpg)
ജിദ്ദ: റംസാനിൽ വിദേശികളും സ്വദേശികളുമായ തീർത്ഥാടകരുടെ തിരക്ക് വലിയ തോതിൽ കൂടി വരുന്നതിനിടെ സൗദി ഹജ്ജ്ഓ - ഉംറ മന്ത്രാലയം ഉംറയുടെ എന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് റംസാനിൽ ഒരു ഉംറ മാത്രമേ അനുവദിക്കൂ എന്ന് മന്ത്രാലയം അറിയിച്ചു. ഉംറയ്ക്ക് മുമ്പായി "നുസ്‌ക്" ആപ്പിലൂടെ പെർമിറ്റ് എടുത്തിരിക്കണമെന്ന നിബന്ധനയും ഏർപ്പെടുത്തി,
ആപ്പിലൂടെ ഉറപ്പാവുന്ന നിർദ്ദിഷ്ട സമയം പാലിക്കാൻ മന്ത്രാലയം തീർത്ഥാടകരെ ഉപദേശിച്ചു. , ഉംറ തീയതികളിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രാലയം അപ്പോയിന്റ്മെന്റ് സമയം മാറ്റണമെങ്കിൽ ആദ്യത്തേത് നിശ്ചിത സമയത്തിനുള്ളിൽ റദ്ദാക്കുകയും മറ്റൊന്നിന് പുതുതായി അപേക്ഷിക്കുകയുമാണ് വേണ്ടതെന്ന് വ്യക്തമാക്കി.
ആഗ്രഹിക്കുന്ന ഒരു സമയം ലഭ്യമല്ലെങ്കിൽ മറ്റൊരു സമയത്ത് വീണ്ടും അതിനായി തിരയണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി.
ഉംറ ആഗ്രഹിക്കുന്ന എല്ലാവര്ക്കും ആശ്വാസത്തോടെയും പ്രയാസ രഹിതമായും കർമങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കുന്നതിന് വേണ്ടിയാണ് നിയന്ത്രണങ്ങൾ എന്ന് മന്ത്രാലയം ശനിയാഴ്ച വൈകീട്ട് വ്യക്തമാക്കി.
ഹജ്ജ് സീസണിൽ എന്ന പോലുള്ള തിരക്കാണ് മക്കയിലും മദീനയിലും റംസാൻ ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മുതൽക്കേ. റംസാൻ ആഗതമായതോടെ തിരക്കിൽ മുങ്ങുകയാണ് പുണ്യ നഗരങ്ങൾ.