/sathyam/media/post_attachments/koc43IvXnZdIVd6zDiy9.jpg)
മക്ക:വിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ മലയാളികളിൽ ഒരു മരണം കൂടി. തൃശൂർ ചാവക്കാട് അകലാട്, മൂന്നയ്‌നി സ്വദേശിനി സുലൈഖ (61) ആണ് മക്കയിൽ വെച്ച് മരണപ്പെട്ടത്. പിതാവ്: ബാവ. മാതാവ്: ഖദീജ. ഭർത്താവ്: അഹ്മദ് അലി. രണ്ടു മക്കളുണ്ട്. മൃതദേഹം ബുധനാഴ്ച മക്കയിലെ ശരാഇഅ മഖ്ബറയിൽ സംസ്കരിച്ചു.
മക്കയിലെ അസീസിയ ആശുപത്രിയിൽ ചികിത്സയിരിക്കേയാണ് സുലൈഖ അന്ത്യശ്വാസം വലിച്ചത്. ജൂൺ 10ന് നെടുമ്പാശ്ശേരിയിൽ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിയ്ക്ക് കീഴിലെ അടുത്ത ബന്ധുക്കൾ കൂടെയില്ലാത്ത സ്ത്രീകളുടെ ബാച്ചിലാണ് ഇവർ വന്നത്. ഹജ്ജ് വേളയിൽ മിനായിലെ കല്ലെറിയൽ കർമം അനുഷ്ടിച്ച ശേഷം അനുഭവപ്പെട്ട ശാരീരിക വിഷമതകളെ തുടർന്നായിരുന്നു സുലൈഖയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ചികിത്സാർത്ഥം ഇവരെ നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു.
ഗുരുവായൂർ മുൻ നിയമസഭാ സാമാജികൻ കെ വി അബ്ദുൽ ഖാദർ നവോദയാ പ്രവർത്തകരുടെ സഹായത്തോടെ ഇക്കാര്യത്തിൽ ഇടപെട്ട് വരികയായിരുന്നു. അതിനിടയിലായിരുന്നു അന്ത്യം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us