/sathyam/media/post_attachments/iWDbQwplvwacuxcplyzs.jpg)
ജിദ്ദ: സൗദി അറേബ്യ ഉൾപ്പെടുന്ന അറേബ്യൻ ഉപദ്വീപ് പ്രദേശം ഇനിയും ഉയർന്ന അന്തരീക്ഷ ഊഷ്മാവിലേയ്ക്ക് നീങ്ങുന്നതായി സൂചന. സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം തന്നെയാണ് ഈ മുന്നറിയിപ്പ് ഇറക്കിയത്. വരും ദിവസങ്ങളിൽ പലയിടങ്ങളിലും താപനില വർദ്ധിച്ചു കൊണ്ടേയിരിക്കുമെന്നാണ് മുന്നറിയിപ്പ്.
വ്യാഴാഴ്‌ച താപനില ഉയരാൻ സാധ്യതയുണ്ടെന്നും, ആഴ്‌ചയുടെ അവസാനത്തിൽ ഈ വർദ്ധനവ് കൂടുതൽ പ്രകടമാകുമെന്നും കാലാവസ്ഥാ കേന്ദ്രം ബുധനായഴ്ച പുറപ്പെടുവിച്ച പ്രസ്താവന സൂചിപ്പിച്ചു. അന്നേരം, അൽഹസ്സ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽ താപനില 50 ഡിഗ്രി സെൽഷ്യസിലെത്തും. അതുപോലെ, മിക്ക പ്രദേശങ്ങളിലും താപനില ഇപ്പോൾ തന്നെ 40 കളിലാണ് സ്ഥിതിചെയ്യുന്നത്.
എന്നാൽ, ചിലയിടങ്ങളിൽ പൊടിക്കാറ്റും മറ്റുമായിരിക്കും ഉണ്ടാവുക. മദീനാ മേഖലയിൽ ശക്തമായ കാറ്റും പൊടിപടലങ്ങളും സംബന്ധിച്ചാണ് മുന്നറിയിപ്പ് ഉള്ളത്. ദൂരക്കഴ്ച വളരെയേറെ തടസ്സപ്പെടുകയും ചെയ്യും. റാബിഗ്, യാമ്പു ഗവര്ണറേറ്റുകളിലും ഇതായിരിക്കും സ്ഥിതി.
അതേസമയം, സൗദിയുടെ പടിഞ്ഞാറും തെക്കും പ്രവിശ്യകളിലെ മലയോര മേഖലകളിൽ ചൂട് തെല്ലൊന്ന് കുറഞ്ഞേക്കാം. ഒരാഴ്ചയായി ഉണ്ടായിരുന്ന പൊടിക്കാറ്റ് നീങ്ങുകയും ചെയ്തേക്കാം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us